തിരുവനന്തപുരം: ആൻറിജൻ ടെസ്റ്റിൽ നെഗറ്റിവായവരിൽ രോഗം സംശയിക്കുന്നവർക്ക് മാത്രം ആർ.ടി.പി.സി.ആർ പരിശോധന നടത്തുന്നതാകും ഈ ഘട്ടത്തിൽ പ്രായോഗികമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർ.ടി.പി.സി.ആർ ഫലം വൈകുന്ന പ്രശ്നമുണ്ട്. മികച്ച ഫലം നൽകുന്ന ആൻറിജൻ കിറ്റ് ലഭ്യമായിട്ടുണ്ട്. ഐ.സി.എം.ആറിെൻറ പുതിയ മാർഗനിർദേശവും ഇറങ്ങിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്ന റെയിൽവേയാത്രക്കാർ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പുള്ള ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് കരുതണമെന്ന് നിഷ്കർഷിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ആശുപത്രികളിലെ വൈദ്യുതിവിതരണം തടസ്സമില്ലാതെ മുന്നോട്ട് പോകേണ്ടതുണ്ട്. ആശുപത്രികൾ എമർജൻസി ഇലക്ട്രിക് സപ്ലൈ ഉറപ്പാക്കണം. ഓക്സിജൻ ഉൽപാദനശേഷി വർധിപ്പിക്കുന്ന നടപടി വേഗം പൂർത്തീകരിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഓക്സിജൻ ഉപയോഗിക്കുന്ന ഇടങ്ങളിൽ ഓക്സിജൻ ഓഡിറ്റ് ഫയർഫോഴ്സിെൻറ നേതൃത്വത്തിൽ നടക്കുന്നുണ്ട്.
പൾസ് ഓക്സിമീറ്റർ കുറഞ്ഞ െചലവിൽ സ്റ്റാർട്ടപ്പുകൾ വഴി നിർമിക്കാവുന്നതാണ്. അതിെൻറ സാങ്കേതിക കാര്യങ്ങൾ കെൽട്രോണിനെക്കൊണ്ട് പെട്ടെന്ന് ചെയ്യിക്കാൻ വ്യവസായവകുപ്പിന് നിർദേശം നൽകി. സി.എഫ്.എൽ.ടി.സികൾ, സി.എസ്.എൽ.ടി. സികൾ എന്നിവിടങ്ങളിലും വാർഡ് തല സമിതികളിലും പാലിയേറ്റിവ് വളൻറിയർമാരെ കൂടുതലായി നിയോഗിക്കും. കിടക്കയുടെ 85 ശതമാനം ആളുകളാകുമ്പോൾ പെട്ടെന്ന് തന്നെ അടുത്ത നടപടിയിലേക്ക് കടക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.