കൊച്ചി: ബംഗളൂരുവിലേക്ക് പോവുന്നതിനിടെ കല്ലട ബസിലെ യാത്രക്കാരെ ക്രൂരമായി മർദിക്കുകയും പണം അപഹരിക്കുകയും ചെയ ്ത സംഭവത്തിൽ ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. നേരിട്ട് ഹാജരാവാനും വിശദീകരണം നൽകാനുമാവശ്യപ്പെട്ട് ബസുടമക്കും ഡ്രൈവർമാർക്കുമെതിരെ എറണാകുളം ആർ.ടി.ഒ നോട്ടീസയച്ചു.
ഉടമ കല്ലട സ ുരേഷ്, കേസിലെ പ്രതികളും ബസ് ഡ്രൈവർമാരുമായ തമിഴ്നാട് കോയമ്പത്തൂർ നാച്ചിപാളയം സ്വദേശി കുമാർ, പോണ്ടിച്ചേരി സ്വദ േശി അൻവർ എന്നിവർക്കാണ് നോട്ടീസ്. അഞ്ചു ദിവസത്തിനകം ഹാജരാവണമെന്നും പെർമിറ്റ് റദ്ദാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്നുമാണ് സുരേഷിനോട് ആവശ്യപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ടാണ് നോട്ടീസയച്ചത്.
രണ്ട് ഡ്രൈവർമാരും നിലവിൽ റിമാൻഡിലാണ്. ഏഴ് പ്രതികളെയാണ് ഇതുവരെയായി കേസിൽ പിടികൂടിയിട്ടുള്ളത്. ഉടമയും ഡ്രൈവർമാരും ഹാജരായി വിശദീകരണം നൽകിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് എറണാകുളം ആർ.ടി.ഒ ജോജി പി.ജോസ് പറഞ്ഞു.
എട്ട് ബസുകൾക്ക് പിഴ
കൊച്ചി: കല്ലട ബസിെല ജീവനക്കാർ യാത്രക്കാരെ ക്രൂരമായി മർദിച്ച സംഭവത്തെ തുടർന്ന് സംസ്ഥാന മോട്ടോർ വാഹന വകുപ്പ് തുടക്കമിട്ട കർശന പരിശോധനയായ ഓപറേഷൻ നൈറ്റ് റൈഡേഴ്സ് തുടരുന്നു. ജില്ലയിൽ ശനിയാഴ്ച നിയമ ലംഘനം നടത്തിയ എട്ട് ബസുകൾ പിടികൂടുകയും 40,000 രൂപ പിഴ ചുമത്തുകയും ചെയ്തു. 5000 രൂപ വീതമാണ് പിഴ.
ആറ് ബസുകൾ പിഴസംഖ്യ അടച്ചിട്ടുണ്ട്. രണ്ട് കല്ലട ബസുകൾ, രണ്ട് കേരള ലൈൻ ബസുകൾ, ഗ്രീൻലൈൻ, മാധവി, വൈ.വി.എം, അറ്റ്ലസ് എന്നീ ബസുകളാണ് പിടികൂടി പിഴ ചുമത്തിയത്. ഇവയെല്ലാം കോൺട്രാക്ട് കാര്യേജ് പെർമിറ്റിന് വിരുദ്ധമായി അനധികൃത സർവിസ് നടത്തുന്ന അന്തർ സംസ്ഥാന ലക്ഷ്വറി ബസുകളാണ്.
ഇടപ്പള്ളി കൂനംതൈയിൽ വെച്ച് പുലർച്ച അഞ്ചുമുതൽ 11 വരെയായിരുന്നു പരിശോധന. വൈകീട്ട് ആറു മുതൽ രാത്രി 11 വരെ മറ്റിടങ്ങളിലും പരിശോധന നടത്തി. കൂനംതൈയിലെ പരിശോധനക്ക് എം.വി.ഐ സ്മിത ജോസ്, വത്സൻ തുടങ്ങിയവർ നേതൃത്വം നൽകി.
ഓപറേഷൻ നൈറ്റ് റൈഡേഴ്സ് അടുത്ത ദിവസങ്ങളിലും തുടരുമെന്ന് എൻഫോഴ്സ്മെൻറ് ആർ.ടി.ഒ കെ.മനോജ് കുമാർ പറഞ്ഞു. വെള്ളിയാഴ്ച വകുപ്പ് നടത്തിയ പരിശോധനയിൽ 25 ബസുകൾ കൂടി കുടുങ്ങിയിരുന്നു. ഇവരിൽനിന്ന് 75000 രൂപയാണ് പിഴയീടാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.