Posted On
date_range Updated On
date_range രണ്ട് വര്‍ഷമായി പുറത്തിറക്കാത്ത ബൈക്കിന് 4,000 രൂപ പിഴ
തൃത്താല: തകരാറുമൂലം രണ്ട് വര്‍ഷമായി പുറത്തിറക്കാത്ത ബൈക്കിന് റോഡിലെ നിയമലംഘനത്തിന് പിഴയിട്ട് ആർ.ടി.ഒ. പരുതൂര്‍ മുക്കിലപീടിക സ്വദേശി ജമാലിനാണ് തൃശ്ശൂര്‍ ആര്.ടി ഓഫീസില്‍ നിന്നും നോട്ടീസ് ലഭിച്ചത്.
4000 രൂപ പിഴ അടക്കാനാണ് നിർദേശം. തൃശൂരിൽ ട്രാഫിക് ലംഘനം നടത്തിയെന്ന് കാമറ ദൃശ്യം അടക്കമാണ് നോട്ടീസ്.
എന്നാല്‍, ബാറ്ററിയും കിക്കറും കേടായതിനെ തുടര്‍ന്ന് പുറത്തിറക്കാനാകാത്ത അവസ്ഥൽ തന്റെ സഹോദരിയുടെ വീട്ടിലാണ് ബൈക്ക് എന്ന് ഇദ്ദേഹം പറയുന്നു. ചിത്രത്തില്‍ കാണുന്ന വാഹനം തന്റേതല്ല, ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ പരസ്പര വിരുദ്ധ മറുപടിയാണ് ലഭിച്ചതെന്നും ഇദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.