ശബരിമല നടവരവ്​ കുറയ്​ക്കാൻ സംഘപരിവാർ ബോധപൂർവ്വം ശ്രമിക്കുന്നു - ദേവസ്വം മന്ത്രി

തിരുവനന്തപുരം: ശബരിമലയിൽ നടവരവ് കുറയ്ക്കാൻ സംഘപരിവാർ ബോധപൂർവ്വം ശ്രമം നടത്തുന്നുവെന്ന്​ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നടവരവ് കുറഞ്ഞത് സർക്കാരിനെ ബാധിക്കില്ല. എന്നാൽ അത്​ ദേവസ്വം ബോർഡിനെ ബാധിച്ചേക്കും. ജീവനക്കാരുടെ ശമ്പളം അടക്കമുള്ള കാര്യങ്ങൾ ബുദ്ധിമുട്ടിലാകുമെന്നും ദേവസ്വം മന്ത്രി പറഞ്ഞു.

നടവരവ്​ കുറക്കുക എന്നത്​ ആർ.എസ്​.എസി​​​​െൻറ ലക്ഷ്യമാണ്​. പ്രതിഷേധത്തിന്​ സന്നിധാനം തെരഞ്ഞെടുത്തത്​ ഇൗ ലക്ഷ്യം നടപ്പാക്കാൻ വേണ്ടി മാത്രമാണ്​. മുൻ വർഷങ്ങളിലും നടവരവ്​ കുറക്കാൻ സംഘ പരിവാർ ശ്രമിച്ചിട്ടുണ്ടെന്നും മന്ത്രി ആരോപിച്ചു.

ശബരിമല ഇപ്പോൾ ശാന്തമാണെന്നും ഭക്​തജനങ്ങളുടെ തിരക്ക്​ വർധിച്ചത്​ മൂലം വരും ദിവസങ്ങളിൽ നടവരവും വർധിച്ചേക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. പ്രതിസന്ധിയുണ്ടായാൽ സർക്കാർ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - RSS Try to Decrease the Income of Sabarimala - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.