കൊച്ചി: ജയിൽ വകുപ്പിലെ ആർ.എസ്.എസ് അനുഭാവമുള്ള ഉദ്യോഗസ്ഥർ റിസോർട്ടിൽ രഹസ്യയോഗം ചേർന്നു. രാഷ്ട്രീയാടിസ്ഥാനത്തിൽ സംഘടിക്കരുതെന്ന ചട്ടം ലംഘിച്ചാണ് ഉദ്യോഗസ്ഥരുടെ യോഗം. കുമരകത്തെ റിസോർട്ടിലാണ് യോഗം നടന്നത്.
ഉദ്യോഗസ്ഥരേയും തടവുകാരേയും രാഷ്ട്രീയമായി സംഘടിപ്പിക്കാൻ ലക്ഷ്യമിട്ടാണ് യോഗം ചേർന്നത്. ഇതുസംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം സർക്കാറിന് റിപ്പോർട്ട് നൽകിയിട്ടും കാര്യമായ നടപടിയുണ്ടായില്ല.
ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുക മാത്രമാണ് ഉണ്ടായത്. സാധാരണ സ്ഥലംമാറ്റം മാത്രമാണ് ഉണ്ടായത്. യോഗത്തിൽ പങ്കെടുത്ത 18 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.17 ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാരും 5 അസി. പ്രിസൺ ഓഫീസർമാരും യോഗത്തിൽ പങ്കെടുത്തു. കുമരകം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് മുറി എടുത്ത് നൽകിയത്.
സംസ്ഥാനത്ത വിവിധ ജയിലുകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരാണ് കുമരകത്തെ ഒരു റിസോര്‍ട്ടിൽ ഒത്തുകൂടിയത്. ''ഒരേ മനസുള്ള ഞങ്ങളുടെ കൂട്ടായ്മ. കോട്ടയത്ത് തുടക്കമായിരുന്നു. ഇനി വളര്‍ന്നുകൊണ്ടേയിരിക്കും'' എന്ന അടിക്കുറിപ്പോടെ യോഗത്തിന്‍റെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.