ആർഎസ്എസ് ചെങ്ങന്നൂർ ഖണ്ഡിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ പഥസഞ്ചലനം

ആർ.എസ്.എസ് പഥസഞ്ചലനം നടത്തി

ചെങ്ങന്നൂർ: ആർ.എസ്.എസ് (രാഷ്ട്രീയ സ്വയംസേവക സംഘം) 97ാം വാർഷികത്തിന്റെ ഭാഗമായി വിജയദശമി ദിനത്തിൽ ചെങ്ങന്നൂരിൽ പഥസഞ്ചലനം നടത്തി. തുടർന്ന് നടന്ന സമ്മേളനത്തിൽ ആർ.എസ്.എസ് ദക്ഷിണ ക്ഷേത്രീയ വ്യവസ്ഥാ പ്രമുഖ് കെ. വേണു മുഖ്യ പ്രഭാഷണം നടത്തി. റിട്ട. ഡി.വൈ.എസ്.പി വി.എൻ. സജി അധ്യക്ഷത വഹിച്ചു.

കേസരി വാരിക പ്രചാരണ ഉദ്ഘാടനം ഖണ്ഡ് സംഘചാലക് ഡോ. എം. യോഗേഷ് നിർവഹിച്ചു. സംസ്ഥാന കാര്യകാരി സദസ്യൻ എ.എം കൃഷ്ണൻ, വിഭാഗ് പ്രചാരക് എം.യു. അനൂപ്, ജില്ലാ പ്രചാരക് എം. ശ്രീജിത്ത്, വിഭാഗ് സഹ വ്യവസ്ഥാ പ്രമുഖ് സി. മുരളി, ജില്ലാ പ്രചാർ പ്രമുഖ് എം. മിഥുൻ, ജില്ലാ സേവാപ്രമുഖ്‌ എസ്. പ്രശാന്ത്, ജില്ലാ വിദ്യാർഥി പ്രമുഖ് സി.എം. രതീഷ്, ഖണ്ഡ് കാര്യവാഹ് ജി. ശ്രീജിത്ത്, ഖണ്ഡ് സഹകാര്യവാഹ് എസ്. സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

നെടിയത്ത് ദേവീക്ഷേത്രത്തിന് സമീപത്തു നിന്നാരംഭിച്ച പഥസഞ്ചലനം കാരയ്ക്കാട് എസ്.എച്ച്.വി.എച്ച് സ്കൂൾ മൈതാനത്ത് സമാപിച്ചു.

ഒക്ടോബർ രണ്ടിന് തമിഴ്നാട്ടിൽ നടത്താനിരുന്ന ആർ.എസ്.എസ് റാലിക്ക് ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി സർക്കാർ അനുമതി നിഷേധിച്ചിരുന്നു. മദ്രാസ് ഹൈക്കോടതി നേരത്തെ റാലിക്ക് അനുമതി നൽകാൻ പൊലീസിനോട് ഉത്തരവിട്ടിരുന്നു. എന്നാൽ, കോടതിയുടെ ഉത്തരവുണ്ടായിരിക്കെ തന്നെ ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി അനുമതി നിഷേധിക്കുകയായിരുന്നു. പിന്നീട് ഹൈക്കോടതി ഈ തീരുമാനം ശരിവെക്കുകയും മാർച്ച് മാറ്റി​വെക്കുകയും ചെതു.


Tags:    
News Summary - RSS route march

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.