Posted On
date_range Updated On
date_range ആലപ്പുഴയിൽ ഡി.വൈ.എഫ്.െഎ-ആർ.എസ്.എസ് സംഘർഷം; മൂന്ന് പേർക്ക് വെേട്ടറ്റു
ആലപ്പുഴ വള്ളികുന്നത്ത് ആർഎസ്എസ്-ഡിവൈഎഫ്ഐ സംഘർഷത്തിൽ മൂന്നു പേർക്കു വെട്ടേറ്റു. ഡി വൈ എഫ് ഐ പ്രവർത്തകരായ
ജസീൽ, ഷെമീൽ, ഷാജഹാൻ എന്നിവർക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ ജസീലിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ കായംകുളം ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസവും ഇവിടെ ആർഎസ്എസ്–സിപിഎം സംഘർഷമുണ്ടായിരുന്നു. പോസ്റ്റർ ഒട്ടിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. രാത്രി വൈകിയും പ്രവർത്തകർ സംഘടിച്ച് വീടുകൾക്കുനേരെ ആക്രമണം നടത്തി. സംഭവസ്ഥലത്ത് മാവേലിക്കര സിഐയുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.