ആർ.എസ്.എസ് സഹകരണം: എം.വി. ​ഗോവിന്ദനെ അനുകൂലിച്ച് ജി. സുധാകരൻ

ആലപ്പുഴ: അടിയന്തരാവസ്ഥക്കാലത്ത് ആർ.എസ്.എസുമായി സഹകരണമുണ്ടായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ പറഞ്ഞതിനെ അനുകൂലിച്ച് മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി.സുധാകരൻ. എം.വി ​ഗോവിന്ദൻ പറഞ്ഞതിൽ താത്വികമായി ഒരു തെറ്റുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഏകാധിപത്യം ഇല്ലാതാക്കാനാണ് എല്ലാവരെയും കൂടെ കൂട്ടിയത്. രാഷ്ട്രീയ സഖ്യമല്ലെന്നുംടി.വി ചാനലിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ബി.ജെ.പിയോട് യോജിച്ച് സമരം ചെയ്തിട്ടില്ല. ജനസംഘവുമായി അന്ന് വേദികൾ പങ്കിട്ടിട്ടുണ്ടാകാം. ജയപ്രകാശ് നാരായണൻ്റെ നേതൃത്വത്തിൽ ഉണ്ടാക്കിയ ക‍ർമസമിതിയിൽ സി.പി.എം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി ജയപ്രകാശ് നാരായണന്റെ തണലിൽ ജനകീയ പ്രക്ഷോഭത്തിൽ പങ്കെടുത്തുണ്ടാക്കിയ അസ്തിത്വമാണ് ഇന്ന് അവരെ അധികാരത്തിൽ എത്തിച്ചത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതാണ് കോൺഗ്രസ് തകർച്ചക്ക് കാരണം. അടിയന്തരാവസ്ഥ പ്രഖ്യപിച്ചില്ലെങ്കിൽ ബി.ജെ.പി അധികാരത്തിൽ വരുമായിരുന്നില്ല. അത് കോൺഗ്രസ് അംഗീകരിക്കുകയോ ക്ഷമാപണം നടത്തുകയോ ഇതുവരെ ചെയ്തിട്ടില്ല. അതാണ് കോൺഗ്രസിന്റെ തകരാറെന്നും ജി.സുധാകരൻ കുറ്റപ്പെടുത്തി.

Tags:    
News Summary - RSS cooperation: G. Sudhakaran supports M.V. Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.