മാനന്തവാടി: സ്വകാര്യ ബസ് തടഞ്ഞുനിർത്തി അജ്ഞാതസംഘം ഒന്നരക്കോടിയോളം രൂപ കവർന്നതായി പരാതി. ബംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന ബസ് തടഞ്ഞുനിർത്തി അജ്ഞാത സംഘം 1.40 കോടിരൂപ തട്ടിയെടുത്തെന്ന് മലപ്പുറം തിരൂർ സ്വദേശി ഷറഫുദ്ദീനാണ് വയനാട് തിരുനെല്ലി പൊലീസിൽ പരാതി നൽകിയത്. ഒക്ടോബർ അഞ്ചിനാണ് സംഭവം.
പുലർച്ചെ തിരുനെല്ലി തെറ്റ് റോഡിന് സമീപംവെച്ച് വെള്ള ഇന്നോവ കാറിലെത്തിയ ഏഴംഗ സംഘം ബസ് തടഞ്ഞുനിർത്തി പണമടങ്ങിയ ബാഗ് കവർന്നെടുത്ത് കടന്നുകളഞ്ഞതായാണ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. കാറിൽ എത്തിയവർ കഞ്ചാവ് പിടികൂടാൻ വന്ന ഉദ്യോഗസ്ഥരാണെന്നാണ് മറ്റുള്ളവരെ ധരിപ്പിച്ചത്. കൂടാതെ ഇവർ സഞ്ചരിച്ച കാറിൽ പൊലീസിന് സമാനമായ സ്റ്റിക്കർ പതിച്ചതായും സൂചനയുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.