മുഖ്യമന്ത്രിയുടെ വസതി മോടി കൂട്ടാൻ ഒരു കോടി രൂപ; പുരാതന കെട്ടിടങ്ങൾ സംരക്ഷിക്കാനെന്ന് ധനമന്ത്രി

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക്ലി​ഫ് ഹൗ​സ് മോ​ടി​കൂ​ട്ടാ​ൻ ഒ​രു കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​പ​ക്ഷം രംഗത്തെത്തി. നി​യ​മ​സ​ഭ​യി​ലാ​ണ് പ്ര​തി​പ​ക്ഷം ഇ​തി​നെ ചോ​ദ്യം ചെ​യ്ത​ത്. ക്ലിഫ് ഹൗസ് മോടി കൂട്ടാൻ എങ്ങനെയാണ് ഇ​ത്ര​യും വ​ലി​യ തു​ക ചെ​ല​വ​ഴി​ക്കാ​ൻ ക​ഴി​യു​ന്നതെന്ന് പി.​ടി തോ​മ​സ് എം​.എ​ൽ​.എ ചോ​ദി​ച്ചു.

പു​രാ​ത​ന കെ​ട്ടി​ട​ങ്ങ​ൾ സം​ര​ക്ഷി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അതുകൊണ്ടാണ് ഇത്രയും പണം ചെലവാക്കുന്നതെന്നുമാണ് ധ​ന​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ നൽകിയ മറുപടി. 98 ല​ക്ഷ​ത്തോ​ളം രൂ​പ​ക്കാണ് ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാക്ട് കോ ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ ക്ലി​ഫ് ഹൗ​സി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കു​ള്ള ക​രാ​ര്‍ ഏറ്റെടുത്തിരിക്കുന്നത്.

ക്ലി​ഫ് ഹൗ​സിലെ ഗ​ണ്‍​മാ​ന്‍​മാ​ര്‍, ഡ്രൈ​വ​ര്‍​മാ​ര്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കാ​യു​ള്ള വി​ശ്ര​മ മു​റി​ക​ളാ​ണ് ന​വീ​ക​രി​ക്കു​ക. മ​റ്റ് മ​ന്ത്രി​മ​ന്ദി​ര​ങ്ങ​ളു​ടെ​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കു​ള്ള ന​ട​പ​ടി​ക​ള്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Rs 1 crore to beautify CM's residence; Finance Minister says to protect ancient buildings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.