റോയ് വയലാട്ടിനും സൈജു തങ്കച്ചനും സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു

ന്യൂഡൽഹി: നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസില്‍ ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനും സുഹൃത്തായ സൈജു തങ്കച്ചനും മുന്‍കൂര്‍ ജാമ്യം നല്‍കാനാകില്ലെന്ന് സുപ്രീം കോടതി. സി.സി.ടി.വി ദൃശ്യങ്ങളും ഇരയുടെ മൊഴിയും അടക്കം പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ വിധി. ഹൈകോടതി തള്ളിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബേല എം ത്രിവേദി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ ഇരുവരും പിന്‍വലിച്ചു.

ഇരയുടെ പരാതി കേസിലെ പ്രതിയായ അഞ്ജലി റിമ ദേവിന് എതിരേയായിരുന്നുവെന്ന് റോയ് വയലാട്ടിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പറഞ്ഞു. അഞ്ജലിക്ക് ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തു. ഒപ്പം ഡാന്‍സ് കളിക്കാന്‍ പറഞ്ഞതിന് പോക്‌സോ നിയമപ്രകാരമുള്ള കുറ്റം നിലനില്‍ക്കില്ലെന്നും അഭിഭാഷകൻ പറഞ്ഞു.

എന്നാല്‍ 17 വയസ് മാത്രം പ്രായമുള്ള കുട്ടിയാണ് ഇരയെന്നും ഗൗരവമേറിയ കേസാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. ഇരയുടെ രഹസ്യമൊഴിയുള്‍പ്പടെ പരിശോധിച്ച ശേഷമാണ് ഹൈകോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് കൊണ്ട് ഹൈകോടതി പുറപ്പെടുവിച്ച വിധിയിലെ പരാമര്‍ശങ്ങള്‍ സ്ഥിരം ജാമ്യത്തിനായി കോടതികള്‍ സമീപിക്കുമ്പോള്‍ പരിഗണിക്കരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

Tags:    
News Summary - Roy Vayalat and Saiju Thankachan were denied anticipatory bail by the Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.