അതിര്‍ത്തി കടന്ന് 'റോബിന്‍ഹുഡ്' എത്തി; സ്നേഹം വിളമ്പാൻ ഒപ്പം ചേർന്നു

കോഴിക്കോട്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിശന്നലയുന്നവർക്ക് ഒരു നേരത്തെയെങ്കിലും ഭക്ഷണം വയറുനിറച്ചു നൽകുക എ ന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന 'റോബിന്‍ഹുഡ് ആര്‍മി'യെന്ന പ്രസ്ഥാനം അതിര്‍ത്തി കടന്ന് കേരളത്തിലും. ആഗോളതലത ്തില്‍ പ്രതിമാസം 80 നഗരങ്ങളിലായി 2.75 ലക്ഷത്തോളം ആളുകള്‍ക്ക് ആഹാരമെത്തിക്കുന്നു സംഘം കോഴിക്കോടാണ് ആദ്യമായി കൂട് ടായ്മയുടെ വിത്ത് പാകിയിരിക്കുന്നത്. നഗരത്തിൽ നാല് തവണകളായി നടന്ന ആദ്യഘട്ട പ്രവർത്തനത്തിൽ 371 പേർക്ക് ഭക്ഷണം നൽ കി.

തെരുവിലലയുന്നവർക്കും റയിൽവേ സ്‌റ്റേഷൻ പരിസരത്ത് കഴിയുന്നവർക്കുമാണ് ആദ്യമായി ഭക്ഷണ പൊതികൾ എത്തിച്ചുനൽകിയത്. കൂടാതെ, സെന്റ് വിൻസെന്റ് ഓർഫനേജിലും കരുണ സ്‌പെഷ്യൽ സ്കൂളിലും സ്നേഹത്തിൻറെ കൈകളെത്തി. റെസ്റ്റൊറന്റുകളിലും മറ്റും നിന്ന് ശേഖരിക്കുന്ന ഭക്ഷണമാണ് വിശക്കുന്നവര്‍ക്കായി എത്തിച്ചു നൽകുന്നത്. മുപ്പത്തഞ്ചോളം വോളണ്ടീയർമാർ ഇപ്പോൾ റോബിന്‍ഹുഡ് ആര്‍മിക്കായി ജില്ലയിൽ സേവനം അനിഷ്ട്ടിക്കാനുണ്ട്.

വയനാട്, കണ്ണൂർ തുടങ്ങി ജില്ലകളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ സംഘം ഉദ്ദേശിക്കുന്നുണ്ട്. മുബൈ സ്വദേശിനിയായ സന ജാസ്സിമിനാണ് ജില്ലയുടെ ചുമതല. ഭർത്താവ് കോഴിക്കോട് സ്വദേശി മുഹമ്മദ് ജാസിമുമായി കുവൈറ്റിൽ നിന്ന് ഇവിടെ എത്തിയ ശേഷമാണു പ്രവർത്തങ്ങൾക്ക് തുടക്കം കുറിച്ചത്. സത്യത്തിന്റെയും നന്മയുടെയും നഗരത്തിൽ റോബിന്‍ഹുഡിന്റെ പ്രവർത്തനം ആരംഭിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് സന ജാസിം പറഞ്ഞു.

വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികൾക്ക് പഠനം ഉറപ്പാക്കാനും സ്ത്രീകൾക്കും മറ്റും ആവശ്യമായ വസ്തുക്കൾ നൽകുകയുമാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്നും അതിനായി സേവന തൽപരരായ അധ്യാപകാരുടെ സേവനം ലഭിക്കണമെന്നും സന പറഞ്ഞു. ഏതാനും പേര്‍ ചേര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് 2014ലാണ് കൂട്ടായ്മക്ക് തുടക്കം കുറിക്കുന്നത്. ഹൈദരാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കൂട്ടായ്മയിൽ 12 രാജ്യങ്ങളിൽ നിന്ന് 24500 ലധികം വോളണ്ടീയർമാരാണ് ആഗോളതലത്തില്‍ ചുക്കാന്‍ പിടിക്കുന്നത്.

വിശക്കുന്ന പൗരന്‍മാരെ സേവിക്കുക എന്നതാണ് റോബിന്‍ ഹുഡ് മുന്നോട്ടു വെക്കുന്ന ആപ്തവാക്യം. നിരവധി പ്രമുഖരും ഇവരുടെ ദൗത്യത്തിൽ പങ്കാളികളാകുന്നുണ്ട്. ഫേസ്ബുക്ക്, വാട്‌സാപ്പ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം വഴിയാണ് വളർച്ച. കൂടാതെ,ഇവരുടെ വൈബ് സൈറ്റ് വഴി അംഗമാകുവാനും സാധിക്കും. കോഴിക്കോട് നിന്ന് കൂടുതൽ വോളണ്ടീയർമാരെ ചേർത്ത് പ്രവർത്തനം വിപുലീകരിക്കാണ് പദ്ധതി.

Tags:    
News Summary - robin hood army- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.