തൃശൂരിൽ മോഷണം; 150 പവനും ലക്ഷം രൂപയും കവർന്നു

തൃശൂർ: മതിലകത്ത്​ വീട്​ കുത്തിത്തുറന്ന്​ 150 പവനും ഒരു ലക്ഷം രൂപയും കവർന്നു. മതിലകത്ത്​ മംഗലംപിള്ളി അബ്​ദുൽ അസീസി​​​െൻറ വീട്ടിലാണ്​ കവർച്ച നടന്നത്​. ഇന്നലെ രാത്രി വൈദ്യുതിയില്ലാത്ത സമയത്തായിരുന്നു മോഷണം.

വീടി​​​െൻറ പിറകിലെ വാതിലി​​​െൻറ പൂട്ട്​ കുത്തിത്തുറന്നാണ്​ മോഷ്​ടാവ്​ അകത്തു കയറിയത്​. വീട്ടുകാർ അയൽവക്കത്തുള്ള സഹോദര​​​െൻറ വീട്ടിലായിരുന്നപ്പോഴായിരുന്നു​ സംഭവം​. ആന്തമാനിൽ വ്യാപാരിയായ അബ്​ദുൽ അസീസ്​ രണ്ടാഴ്​ച മുമ്പാണ്​ നാട്ടിലെത്തിയത്​.

Tags:    
News Summary - Robbery at Thrissure - Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.