തൃശൂർ കുന്നംകുളത്ത് പട്ടാപ്പകൽ വീട്ടിൽ വൻ കവർച്ച; നഷ്ടപ്പെട്ടത് 80 പവൻ

തൃശൂർ: കുന്നംകുളം നഗരത്തിനടുത്തെ വീട്ടിൽ പട്ടാപ്പകൽ വൻ കവർച്ച. ശാസ്ത്രി നഗറിൽ താമസിക്കുന്ന എൽ.ഐ.സി ഡിവിഷണൽ ഓഫിസർ ദേവിയുടെ വീട്ടിലാണ് കവർച്ച നടന്നത്. 80 പവൻ സ്വർണം നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം.

ഇന്ന് രാവിലെ വീട്ടമ്മ വിവാഹ പരിപാടിയിൽ പങ്കെടുക്കാൻ പോയ സമയത്താണ് മോഷണം നടന്നത്. രാവിലെ പത്ത് മണിക്ക് തളിക്കുളത്തുള്ള ബന്ധു വീട്ടിലേക്ക് പോയ ഇവർ ഉച്ചക്ക് രണ്ട് മണിക്ക് മടങ്ങിയെത്തിയിരുന്നു. മോഷണം നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് വീട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.

ദേവി മാത്രമാണ് വീട്ടിലുള്ളത്, ഭർത്താവും മുൻ പ്രഫസറായ ഭർത്താവ് ദക്ഷിണാഫ്രിക്കയിലാണ്. മുകൾനിലയിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. കുന്നംകുളം പൊലീസിന്‍റെ നേതൃത്വത്തിൽ പരിശോധന പുരോഗിക്കുകയാണ്.

വീട്ടമ്മയുടെ യാത്ര സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ അറിയാവുന്നവരാകാം കവർച്ചക്ക് പിന്നില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മുകൾനിലയിലെ വാതിൽ തകർത്താണ് മോഷ്ടാവ് വീടിനുള്ളിൽ കയറിയതെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - Robbery at house in broad daylight in Thrissur Kunnamkulam; 80 pawan lost

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.