റോഡ് പണിക്കെത്തിച്ച റോഡ് റോളർ നിയന്ത്രണംവിട്ട് കിണറ്റിൽ വീണു -VIDEO

കാസർകോട്: മാലോം - ചുള്ളിയിൽ റോഡ് ടാറിങ്ങ് പ്രവൃത്തിക്കായെത്തിച്ച റോഡ് റോളർ നിയന്ത്രണംവിട്ട് കിണറ്റിൽ വീണു. ശനിയാഴ്ചയാണ് സംഭവം. ചുള്ളി സി.വി കോളനി റോഡ് പണിക്കെത്തിയതായിരുന്നു റോളർ.

നിയന്ത്രണം വിട്ട റോഡ് റോളർ സമീപത്തെ അഷ്‌റഫ്‌ എന്നയാളുടെ പറമ്പിലെ കിണറ്റിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ക്രെയിനെത്തിയാണ് റോഡ് റോളർ കിണറിനു പുറത്തെത്തിച്ചത്. 

Full View


Tags:    
News Summary - Road roller used for road construction goes out of control and falls into a well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.