Posted On
date_range Updated On
date_range മലപ്പുറത്ത് ഓട്ടോയിൽ കാറിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു
മലപ്പുറം: കൂട്ടിലങ്ങാടി ഓട്ടോയിൽ കാറിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. കടുങ്ങൂത്ത് നെല്ലിയാലിൽ ഹനീഫയുടെ മകൻ നൗഷർ ബാബു (37)യാണ് മരണപ്പെട്ടത്.
കോഴിക്കോട് -പാലക്കാട് ദേശീയപാതയിൽ കടുങ്ങൂത്ത് ജുമാ മസ്ജിദിന് മുൻ വശം ഇന്ന് രാവില െ 5.30 നായിരുന്നു അപകടം. സുബ്ഹി നമസ്ക്കാരത്തിന് വേണ്ടി പള്ളിയിലേക്ക് വരികയായിരുന്ന ബാബുവിെൻറ ഓട്ടോയിൽ മലപ്പുറത്ത് നിന്നും പെരിന്തൽമണ്ണയിലേക്ക് രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന കാറിടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ബാബുവിനെ ഉടൻ തന്നെ മലപ്പുറത്തെ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്നും മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴി മധ്യേ മരണപ്പെടുകയായിരുന്നു.
കടുങ്ങൂത്ത് വാർഡ് യൂത്ത് ലീഗ് ട്രഷറർ ആയിരുന്നു ബാബു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.