Posted On
date_range Updated On
date_range താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങി; മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടു
വൈത്തിരി: വയനാട് ചുരത്തിൽ ഏഴാംവളവിൽ ചരക്കുലോറി ആക്സിലൊടിഞ്ഞ് കേടായതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ ്സപ്പെട്ടു. തിങ്കളാഴ്ച പുലർച്ച മൂന്നോടെയാണ് കർണാടകയിലെ ബെല്ലാരിയിൽനിന്ന് കോഴിക്കോട്ടേക്ക് സിമൻറ് കയറ്റി പോകുകയായിരുന്ന ലോറി വളവിൽവെച്ച് കേടായത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം ഏഴുമണിവരെ പൂർണമായും തടസ്സപ്പെട്ടു.
രാത്രിയാത്രക്കാരായ നൂറുകണക്കിനാളുകൾ ചുരത്തിൽ കുടുങ്ങി. എസ്.ഐ രാജു, ട്രാഫിക് എസ്.ഐ രാജൻ എന്നിവരുടെ നേതൃത്വത്തിൽ താമരശ്ശേരി പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് നടത്തിയ ശ്രമത്തിനൊടുവിലാണ് തടസ്സം ഭാഗികമായി നീക്കിയത്. തുടർന്ന് ഒരുഭാഗത്തുകൂടി വാഹനങ്ങൾ കടത്തിവിട്ടു. ഉച്ചക്ക് 12ഓടെയാണ് ഗതാഗതം പൂർണമായും പുനഃസ്ഥാപിച്ചത്. കിലോമീറ്റർ നീളത്തിൽ വാഹനങ്ങളുടെ നിരയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.