ത​മി​ഴ്​​നാ​ടിൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച്​  മൂ​ന്ന്​ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ലു മ​ര​ണം

കോയമ്പത്തൂർ: തമിഴ്‌നാട് ധർമപുരിക്ക് സമീപം ബംഗളൂരു-സേലം ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ ഉൾപ്പെടെ നാലുപേർ മരിച്ചു. കോട്ടയം കൂട്ടിക്കല്‍ ഏന്തയാര്‍ കൊല്ലംപറമ്പില്‍ പരേതനായ ചാക്കോയുടെ ഭാര്യ വത്സമ്മ (68), മകന്‍ ബിനു (തോമസ് -42), ബിനുവി​െൻറ സുഹൃത്ത് കരിപ്പടക്കുന്നേല്‍ സോമി-നിർമല ദമ്പതികളുടെ മകന്‍ ജോണ്‍സണ്‍ (21), എതിരെ വന്ന കാർ ഒാടിച്ച കൃഷ്ണഗിരി മലയാണ്ടഹള്ളി പുതൂർ മാതപ്പൻ (39) എന്നിവരാണ് മരിച്ചത്.  ബസുടമയായ ബിനുവി​െൻറ ബംഗളൂരുവിലെ അമ്മാവ​െൻറ വീട്ടിൽനിന്ന് ചൊവ്വാഴ്ച രാത്രി സ്കോർപിയോ കാറിൽ നാട്ടിലേക്ക് മടങ്ങവെയാണ് അത്യാഹിതം. ബിനുവാണ് കാർ ഒാടിച്ചിരുന്നത്.

ബിനുവി​െൻറ ഏകമകള്‍ അന്ന സലിന്‍ തോമസ് (ഏഴ്), ഏന്തയാര്‍ മടിക്കാങ്കല്‍ ജൂബിലി (21), മാതപ്പൻ ഒാടിച്ചിരുന്ന കാറിലെ യാത്രക്കാരായ കാവേരിപട്ടണം കുട്ടൂർ സ്വദേശികളായ മാതു (50), സേട്ടു (44), കൃഷ്ണൻ (51), വേടിയപ്പൻ (65), വില്ലാവി (42), മതി (35) എന്നിവരെ പരിക്കേറ്റ നിലയിൽ ധർമപുരി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതപ്പൻ ഒാടിച്ച കാറിലുണ്ടായിരുന്നവർ പളനി ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു. ബുധനാഴ്ച പുലർെച്ച ഒരു മണിയോടെ നല്ലാംപള്ളി മേൽപാലം കടന്നുവരവെ ശേഷംപട്ടി പിരിവിൽ നിയന്ത്രണംവിട്ട കാർ റോഡിലെ സ​െൻറർ മീഡിയൻ മറികടന്ന് പലതവണ മലക്കംമറിഞ്ഞ് എതിരെവന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ബിനു, വത്സമ്മ, ജോൺസൺ, മാതപ്പൻ എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. വാഹനങ്ങൾ ഭാഗികമായി തകർന്ന നിലയിലാണ്. ബുധനാഴ്ച ഉച്ചയോടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്ത് ബന്ധുക്കൾക്ക് വിട്ടുനൽകി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.

ബംഗളൂരുവിലെ സഹോദരന്‍ ജോസ് മാത്യുവി​െൻറ വീട്ടില്‍ കൊച്ചുമകള്‍ അന്ന സലിന്‍ തോമസുമായി വത്സമ്മ അവധിക്കാലം ആഘോഷിക്കാന്‍ പോയിരിക്കുകയായിരുന്നു. ഇവരെ തിരികെ നാട്ടിലേക്കു കൂട്ടിക്കൊണ്ടുവരുേമ്പാഴാണ് അപകടം. ജോണ്‍സ​െൻറ സംസ്‌കാരം വ്യാഴാഴ്ച മൂന്നിനും ബിനു, വത്സമ്മ എന്നിവരുടേത് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരക്കും ഏന്തയാര്‍ സ​െൻറ് മേരീസ് പള്ളി സെമിത്തേരിയില്‍. ബിനുവും ജോണ്‍സ​െൻറ പിതാവ് സോമിയും ചേര്‍ന്നാണ് സ്വകാര്യ ബസ് സർവിസ് നടത്തിയിരുന്നത്. ജോണ്‍സൺ ഏന്തയാറ്റില്‍ കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തുകയാണ്. ജോണ്‍സ​െൻറ ഏകസഹോദരന്‍ സുനിഷ് (സൗദി). ബിനുവി​െൻറ ഭാര്യ ബിറ്റ്‌സി 2015 നവംബര്‍ 28ന് ന്യുമോണിയോ ബാധിച്ചു മരിച്ചിരുന്നു. ബിനുവി​െൻറ ഏക സഹോദരി മിനി (കാനഡ).

Tags:    
News Summary - Road accident in Selam, 4 dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.