കാറും ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്ത്രീ മരിച്ചു

തൊടുപുഴ: കാറും ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ യാത്രക്കാരി മരിച്ചു. ഈരാറ്റുപേട്ട സ്വദേശിനി റെജീന ബീവിയാണ് മരിച്ചത്. കാറിലും ഓട്ടോയിലും ബൈക്കിലുമുണ്ടായിരുന്ന എട്ട് പേർക്ക് പരിക്കേറ്റു.


ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ തൊടുപുഴ - മൂലമറ്റം റോഡിലാണ്​ അപകടം. മൂലമറ്റത്ത് നിന്ന് വന്ന കാർ എതിർ ദിശയിൽ നിന്ന്​ വന്ന ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു.

പിന്നാലെയെത്തിയ ബൈക്ക് യാത്രികരും അപകടത്തിൽ പെട്ടു. ഓട്ടോറിക്ഷ പൂർണ്ണമായി തകർന്നു. പരിക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - road accident death at thodupuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.