Posted On
date_range Updated On
date_range റിയാസ് മൗലവി വധം: എസ്.ഡി.പി.െഎ മാർച്ച് നാളെ
കോഴിക്കോട്: കാസർകോട്ട് റിയാസ് മൗലവിയെ പള്ളിയിൽ കയറി വെട്ടിക്കൊന്ന കേസിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.െഎ ശനിയാഴ്ച കോഴിക്കോട്ട് ഉത്തരമേഖല എ.ഡി.ജി.പി ഒാഫിസിലേക്ക് മാർച്ച് നടത്തുമെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൊല നടന്ന് രണ്ടു മാസമായിട്ടും അന്വേഷണം പ്രഹസനമാവുകയും അട്ടിമറിക്കാനുള്ള ശ്രമം നടക്കുകയുമാണ്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സംഘ്പരിവാർ നേതാക്കളുടെ പങ്ക് കൊലപാതകത്തിന് പിന്നിലുണ്ട്. ശനിയാഴ്ച നടക്കുന്ന മാർച്ച് രാവിലെ 10.30ന് സ്റ്റേഡിയം പരിസരത്ത് സംസ്ഥാന പ്രസിഡൻറ് പി. അബ്ദുൽ മജീദ് ഉദ്ഘാടനം െചയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. മനോജ്കുമാർ, നേതാക്കളായ പി. അബ്ദുൽ ഹമീദ്, എൻ.യു. അബ്ദുസ്സലാം, മുസ്തഫ കൊമ്മേരി എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.