മലബാർ മന്ത്രിയെന്ന് ആക്ഷേപം, റിയാസിനെതിരെ ഇടുക്കി ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം

ഇടുക്കി: ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം. ടൂറിസം, പൊതുമരാമത്ത് മന്ത്രിയെ മലബാര്‍ മന്ത്രിയെന്ന് പരിഹസിച്ചായിരുന്നു വിമര്‍ശനം ഉയര്‍ത്തിയത്. ടൂറിസം, റോഡ് പദ്ധതികള്‍ മലബാര്‍ മേഖലക്ക് മാത്രമായാണ് മന്ത്രി പരിഗണിക്കുന്നത് എന്നും പ്രതിനിധികള്‍ വിമര്‍ശനം ഉയര്‍ത്തി.

ടൂറിസം, റോഡ് പദ്ധതികളിൽ ഇടുക്കി ജില്ലക്ക് സമ്പൂർണ അവഗണനയാണെന്നും പ്രതിനിധികൾ പറഞ്ഞു. വനം, റവന്യൂ, കൃഷി വകുപ്പുകളും ഇടുക്കിയെ അവഗണിക്കുന്നതായി പ്രതിനിധികള്‍ കുറ്റപ്പെടുത്തി. എന്നാല്‍, വിനോദ സഞ്ചാര മേഖലയില്‍ ഇടുക്കിക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി.

നേരത്തെ ആഭ്യന്തര വകുപ്പിന് എതിരെയും ജില്ലാ സമ്മേളത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. പൊലീസില്‍ നിന്നും വലിയ വീഴ്ച്ചകളുണ്ടായി. ഇത്തരം വീഴ്ചകള്‍ സര്‍ക്കാരിന്‍റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു. പൊലീസില്‍ അഴിച്ചുപണി അനിവാര്യമാണെന്നും വകുപ്പിന് സ്വന്തമായി ഒരു മന്ത്രിയെ വേണമെന്നും സമ്മേളനം വിലയിരുത്തി.

അതേസമയം, മൂന്ന് ദിവസമായി കുമളിയില്‍ നടന്നുവരുന്ന സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്ത് ഇന്ന് സമാപനമാകും. സമാപനത്തോട് അനുബന്ധിച്ചുള്ള പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സംഘടനാ തിരഞ്ഞെടുപ്പില്‍ കെ.കെ ജയചന്ദ്രന്‍ തന്നെ സെക്രട്ടറിയായി തുടരുമെന്നാണ് അറിയുന്നത്.

Tags:    
News Summary - Riyas criticized at Idukki district conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.