റിവ്യൂ ഹരജി നൽകിയാൽ സമരം നിർത്തുമോയെന്ന്​ ദേവസ്വം ബോർഡ്​ പ്രസിഡൻറ്​

സന്നിധാനം: ശബരിമല സ്​ത്രീ പ്രവേശനത്തിൽ റിവ്യു ഹരജി നൽകിയാൽ സമരം നിർത്തുമോയെന്ന്​ ദേവസ്വം ബോർഡ്​ പ്രസിഡൻറ്​ എം. പത്​മകുമാർ. പ്രതിസന്ധി മറികടക്കാൻ ഒരുമിച്ച്​ നിൽക്കണം. ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡ്​ രാഷ്​ട്രീയത്തിനില്ലെന്നും പത്​മകുമാർ പറഞ്ഞു.

നാളെ നടക്കുന്ന യോഗത്തിൽ ​പുന:പരിശോധന ഹരജി സംബന്ധിച്ച്​ ദേവസ്വം ബോർഡ്​ ചർച്ച നടത്തും. നിയമവിദഗ്​ധരുമായി കൂടിയാലോചിച്ചാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നും ദേവസ്വം ബോർഡ്​ പ്രസിഡൻറ്​ വ്യക്​തമാക്കി. ശബരിമലയിൽ പ്രതിഷേധം ശക്​തമായതോടെയാണ്​ സമവായ നീക്കവുമായി ദേവസ്വം ബോർഡ്​ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്​.

അതേ സമയം, പുന:പരിശോധന ഹരജി നൽകുന്നത്​ സംബന്ധിച്ച്​ ദേവസ്വം ബോർഡ്​ മുഖ്യമന്ത്രിയുടെ നിലപാട്​ ആരായുമെന്നാണ്​ സൂചന. മുഖ്യമന്ത്രിയുടെ കൂടി അഭിപ്രായം പരിഗണിച്ച്​ മാത്രമേ പുന:പരിശോധനയിൽ ദേവസ്വം ബോർഡ്​ അന്തിമ തീരുമാനമെടുക്കു എന്നാണ്​ നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ.

നേരത്തെ ശബരിമല വിഷയത്തിൽ തന്ത്രി കുടുംബം, പന്തളം രാജകുടുംബം, ഹിന്ദു സംഘടനകൾ എന്നിവരുമായി ദേവസ്വം ബോർഡ്​ നടത്തിയ ചർച്ച പരാജയമായിരുന്നു. റിവ്യു ഹരജി നൽകാൻ ദേവസ്വം ബോർഡ്​ തയാറല്ലെന്ന്​ നിലപാടെടുത്തതോടെയാണ്​ ചർച്ച പരാജയപ്പെട്ടത്​.

Tags:    
News Summary - Review plea on sabarimala issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.