പ്രതീകാത്മക ചിത്രം

'ഞായറാഴ്ച നിയന്ത്രണം' തുടങ്ങി; അത്യാവശ്യ യാത്രകൾക്ക്​ മാത്രം അനുവാദം

സംസ്ഥാനത്ത് കോവിഡ്​ കേസുകൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ ഞായറാഴ്ചകളിൽ ‌‌ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം തുടങ്ങി. ഇന്നും അടുത്ത ഞായറാഴ്ചയുമാണ്​ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്​. നിയന്ത്രണങ്ങളുടെ ഭാഗമായി യാത്രകൾക്കടക്കം വിവിധ വിലക്കുകൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്​​. ഇതി​െൻറ ഭാഗമായ പരിശോധനകൾ തുടങ്ങി. 

ഹോട്ടലുകളും ബേക്കറികളും തുറക്കാമെങ്കിലും ഇരുന്ന് കഴിക്കാനാകില്ല, വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ, പഴം-പച്ചക്കറി- പലവ്യഞ്ജനം-പാല്‍-മീന്‍-ഇറച്ചി തുടങ്ങിയ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ മാത്രം പ്രവർത്തിക്കാം തുടങ്ങിയ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ദീര്‍ഘദൂര ബസുകളുടെയയും ട്രെയിനുകളുടെയും സർവ്വീസുകൾക്ക്​ വിലക്കില്ല. യാത്ര ചെയ്യുന്നവര്‍ ആവശ്യമായ രേഖകള്‍ കയ്യില്‍ കരുതണം. അത്യാവശ്യ യാത്രകൾ മാത്രമേ അനുവദിക്കൂ.

ഹോട്ടലുകളിൽ ഇരുന്ന്​ കഴിക്കാൻ അനുവാദമില്ലാത്തതിനാൽ പാ‌ര്‍സല്‍ വാങ്ങണമെന്നാണ് നിർദേശം. അടിയന്തര സാഹചര്യത്തില്‍ വര്‍ക്ക്ഷോ​പ്പുകള്‍ തുറക്കാം. മൂന്‍കൂട്ടി ബുക്ക് ചെയ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഹോട്ടലുകളിലേക്കും പോകുന്നവരെ തടയില്ല. സംസ്ഥാന അതിര്‍ത്തികളിലും പരിശോധന കടുപ്പിച്ചിട്ടുണ്ട്.

Tags:    
News Summary - restrictions started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.