വൈത്തിരി: ബക്രീദ്, ഓണം അവധി ദിവസങ്ങളിൽ ചുരം വ്യൂ പോയൻറിൽ ആഘോഷങ്ങൾ നടത്തുന്നതിന് താമരശ്ശേരി െപാലീസ് വിലക്ക് ഏർപ്പെടുത്തി. സെപ്റ്റംബർ നാല് വരെയാണ് വിലക്ക്. രാവിലെ മുതല്‍ ചുരത്തില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുകയും നിയമലംഘനം കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യും.
ചുരത്തില്‍വെച്ച് മദ്യപിക്കുന്നവരെ പിടികൂടാനും മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താനും പ്രത്യേക നിരീക്ഷണം ഏര്‍െപ്പടുത്തിയിട്ടുണ്ട്. വൈകീട്ട് ആറു മണി മുതല്‍ ചുരത്തില്‍ തമ്പടിക്കുന്നതിനും പൊലീസ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. റോഡരികില്‍ വാഹനം പാര്‍ക്ക് ചെയ്ത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.