കൊച്ചി: അപൂർവ രോഗം ബാധിച്ച കണ്ണൂർ മാട്ടൂലിലെ ഒന്നര വയസുകാരൻ മുഹമ്മദിെൻറ ദയനീയാവസ്ഥ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച മുസാഫിറിന് വരയിലൂടെ ആദരമൊരുക്കി കാർട്ടൂൺ ക്ലബ്ബ് ഓഫ് കേരള. എസ്.എം.എ എന്ന അപൂർവ്വരോഗം ബാധിച്ച മുഹമ്മദിന്‍റെ ചികിത്സക്ക് സോൾജെൻസ്മ മരുന്നിനായി 18 കോടി രൂപയാണ് ലോകമെങ്ങുമുള്ള മലയാളികൾ ബാങ്ക് അക്കൗണ്ടിൽ നിറച്ചുനൽകിയത്.
ലോകത്തെ ഏറ്റവും വില കൂടിയ ആ മരുന്നിന് വേണ്ടിയുള്ള അഭ്യർഥനകൾക്ക് പ്രതീക്ഷിച്ച ഫലം കാണാതെ വന്നപ്പോഴാണ്, ജനകീയ കമ്മറ്റി രൂപീകരിച്ചതും നാട്ടുകാരനും റേഡിയോ അവതാരകനുമായ മുസാഫിറിെൻറ വീഡിയോ പുറത്ത് വന്നതും. അത് വൈറലായതോടെ, മിനുട്ടുകൾക്കകം തന്നെ ലക്ഷങ്ങൾ അക്കൗണ്ടിലേക്ക് വന്നുതുടങ്ങി. ഒരാഴ്ചക്കകമാണ് 18 കോടി പിരിഞ്ഞു കിട്ടിയത്. അതിലൂടെ പുതുജീവിതത്തിലേക്കുള്ള ചികിത്സയിലാണ് ഒന്നര വയസ്സുകാരൻ മുഹമ്മദ്.
കണ്ണൂർ റെഡ് എഫ്.എമ്മിലെ റേഡിയോ അവതാരകനായ മുസാഫിർ അറിയപ്പെടുന്ന കാരിക്കേച്ചറിസ്റ്റും കാർട്ടൂൺ ക്ലബ്ബ് ഓഫ് കേരളയിലെ അംഗവുമാണ്. സഗീർ, രജീന്ദ്രകുമാർ, ബഷീർ കിഴിശ്ശേരി തുടങ്ങി കേരളത്തിലെ പ്രഗൽഭരായ കാർട്ടൂണിസ്റ്റുകൾ മുസാഫിറിെൻറ കാരിക്കേച്ചറുകൾ തീർത്തു. അവ പ്രദർശിപ്പിച്ച േബ്ലാഗ് പ്രശസ്ത അവതാരക ലക്ഷ്മി നക്ഷത്ര ഉദ്ഘാടനം ചെയ്തു. 25ഓളം ചിത്രങ്ങളാണ് ഈ പ്രദർശനത്തിലുള്ളത്. കാർട്ടൂണിസ്റ്റ് ഷാനവാസ് മുടിക്കലായിരുന്നു പ്രോഗ്രാം കോർഡിനേറ്റർ. ഓൺലൈനിൽ പ്രദർശനം കാണാനുള്ള ലിങ്ക്: cartoonclubofkerala.blogspot.com/
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.