Posted On
date_range Updated On
date_range റിസോർട്ട് മാനേജർ ബൈക്കപകടത്തിൽ മരിച്ചു
കോന്നി: ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന റിസോർട്ടിലെ മാനേജർ മരിച്ചു. ഐരവൺ തോപ്പിൽ ലക്ഷം വീട് കോളനിയിൽ അജിത് ആണ് മരിച്ചത്.
ചൊവാഴ്ച രാത്രി ഒമ്പതരയോടെ കോന്നി പോലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം. അജിത് സഞ്ചരിച്ച ബൈക്കും മറ്റൊരു ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് തിരുവല്ല മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്. വയനാട്ടിലെ സ്വകാര്യ റിസോർട്ടിന്റെ മാനേജരാണ് അജിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.