പൗരത്വ നിയമം: പ്രമേയം ചർച്ചക്കെടുക്കാത്തതിൽ പാലക്കാട് നഗരസഭയിൽ പ്രതിഷേധം

പാലക്കാട്: പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച പ്രമേയം ചർച്ചക്കെടുക്കാത്തതിൽ പ്രതിഷേധിച്ച് പാലക്കാട് നഗരസഭയിൽ പ്രതിപക്ഷ കൗൺസിലർമാർ ബഹളം വെച്ചു. ഇടത്-യു.ഡി.എഫ് അംഗങ്ങൾ ഒരുമിച്ചാണ് പ്രതിഷേധിച്ചത്.

സി.പി.എം കൗൺസിലർ കൊണ്ടുവന്ന പ്രമേയത്തെ യു.ഡി.എഫും വെൽഫെയർ പാർട്ടിയും പിന്തുണച്ചിരുന്നു. പ്രമേയം പാസാകുമെന്ന് ഉറപ്പായതോടെ ഭരണപക്ഷത്തുള്ള ബി.ജെ.പി പ്രമേയം കീറിയെറിഞ്ഞു. ഇതോടെയാണ് പ്രതിഷേധം ആരംഭിച്ചത്.

മൂന്നാം തവണയാണ് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രമേയത്തിൽ പാലക്കാട് നഗരസഭയിൽ പ്രതിഷേധം അരങ്ങേറിയത്.

Tags:    
News Summary - resolution on CAA in municipality palakkad-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.