ഗ​േവഷണ വിദ്യാർഥിനിയുടെ മരണം: ബലാത്സംഗക്കുറ്റം ഒഴിവാക്കിയ ഉത്തരവിന്​ സ്​റ്റേ

കൊച്ചി: ​ട്രെയിൻ യാത്രക്കിടെ കോഴിക്കോട് എൻ.ഐ.ടിയിലെ ഗവേഷണ വിദ്യാർഥിനിയുടെ ദുരൂഹ മരണത്തിൽ ബലാത്സംഗക്കുറ്റം ഒഴിവാക്കിയ കീഴ്​കോടതി ഉത്തരവ്​ ഹൈകോടതി സ്​റ്റേ ചെയ്​തു. തിരുവനന്തപുരം സ്വദേശിനി  പെരിയാറ്റിൽ വീണ്​ മരിച്ച കേസിൽ എറണാകുളം അഡീ. ജില്ല സെഷൻസ് കോടതിയുടെ ഉത്തരവിനാണ്​ സ്​റ്റേ. യുവതിയുടെ അധ്യാപകനും സഹയാത്രികനുമായിരുന്ന സുഭാഷിനെ ബലാത്സംഗക്കുറ്റത്തിൽനിന്ന്​ ഒഴിവാക്കിയ നടപടി ചോദ്യം ചെയ്​ത്​ വിദ്യാർഥിനിയുടെ പിതാവ്​ നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​.

2011 ഏപ്രിൽ 23നാണ് യുവതി പെരിയാറിൽ വീണ് മരിച്ചത്. സുഭാഷിനെതിരെ ബലാത്സംഗം, കൊലക്കുറ്റം തുടങ്ങിയവ ചുമത്തിയാണ്​ ആലുവ ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ് മജിസ്ട്രേറ്റ്​ കോടതിയിൽ ക്രൈംബ്രാഞ്ച് അന്തിമ റിപ്പോർട്ട് നൽകിയത്​. എറണാകുളം അഡീ. ജില്ല സെഷൻസ് കോടതിയിലേക്ക് തുടർ നടപടിക്കായി കേസ് മാറ്റി. കേസ് റദ്ദാക്കാൻ സുഭാഷ് നൽകിയ ഹരജിയിൽ മതിയായ തെളിവി​െല്ലന്ന്​ പറഞ്ഞാണ്​​ ബലാത്സംഗക്കുറ്റം ഒഴിവാക്കിയത്​​.

Tags:    
News Summary - Research fellow's death case in Kerala- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.