വർഗീയ വിദ്വേഷത്തിനും ഭീകരതക്കും സമൂഹത്തിൽ സ്ഥാനമുണ്ടാകരുത് -ഗവർണർ

തിരുവനന്തപുരം: വർഗീയ വിദ്വേഷത്തിനും ഭീകരതക്കും സമൂഹത്തിൽ സ്ഥാനമുണ്ടാകരുതെന്ന് ഗവർണർ പി സദാശിവം. തിരുവനന്തപുരം സെൻട്രൽ സ്​റ്റേഡിയത്തിൽ റിപ്പബ്ലിക്​ ദിന ചടങ്ങുകൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

69ാം റിപ്പബ്ലിക്​ ദിനത്തിൽ രാജ്യത്തി​​​​​െൻറ സ്വാതന്ത്യത്തിനായി സമർപ്പണമനോഭാവത്തോടെ പ്രവർത്തിച്ച്​ ജീവൻ ത്യജിച്ചവരെ അനുസ്​മരിക്കാമെന്ന്​ ഗവർണർ ഒാർമിപ്പിച്ചു. ഇന്ത്യ ദരിദ്ര രാജ്യമെന്ന നിലയിൽ നിന്ന്​ അതിവേഗം വളരുന്ന രാജ്യമായി മാറിയിരിക്കുന്നു.  കൃഷി, ശാസ്​ത്രസാ​േങ്കതികം, സൈനികം, ഭക്ഷ്യവിഭവം എന്നീ മേഖലകളിൽ ഇന്ത്യ സാന്നിധ്യമുറപ്പിച്ചു. വിദ്യാഭ്യാസവും കഴിവുമുള്ള യുവാക്കളാണ്​ ലോകത്തിനു മുന്നിൽ രാജ്യത്തി​​​​​െൻറ ശക്​തി എന്നും ഗവർണർ റിപ്പബ്ലിക്​ ദിന സന്ദേശത്തിൽ പറഞ്ഞു. 

കേരളം താമസിയാതെ 100 % നോളജ് പവേർഡ് ഡിജിറ്റൽ സംസ്ഥാനമാകും. ഉത്തരവാദിത്വ ടൂറിസ മേഖലയിലും കേരളം തിളങ്ങുന്ന മാതൃകയെന്ന് തെളിയിച്ചു. സംസ്ഥാനത്തെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേത്രീകരിക്കണം. നിക്ഷേപത്തിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കണം. വർഗ്ഗീയ വിദ്വേഷത്തിനും ഭീകരതക്കും സമൂഹത്തിൽ സ്ഥാനമുണ്ടാകരുത്. യുവാക്കൾ രാഷ്ട്രീയ വർഗ്ഗീയ സംഘർഷങ്ങളിൽ ഉൾപ്പെടുന്നത് ആശങ്കാജനകമാണ്​.  തീവ്രവാദ സംഘടനകൾ ഉൾപ്പെടുന്നതും ആശങ്കയുണ്ടാക്കുന്നു.സംസ്ഥാനത്തി​​​​​െൻറ പ്രതിഛായ തകർക്കുന്ന ഇത്തരം നടപടിക്കെതിരെ ജാഗ്രത വേണമെന്ന്​ ഗവർണർ ഒാർമിപ്പിച്ചു. നവകേരള 'ഹരിത മിഷനുകൾ, ട്രാൻസ്ജൻഡർ പോളിസി എന്നിവയെ കുറിച്ചും റിപ്പബ്ലിക്​ ദിന പ്രസംഗത്തിൽ ഗവർണർ പരാമർശിച്ചു.

വിവിധ ജില്ലകളിൽ മന്ത്രിമാർ റിപ്പബ്ലിക്​ ദിനാഘോഷത്തിൽ പ​െങ്കടുത്തു. മന്ത്രിമാർ പതാക ഉയർത്തി ഗാർഡ്​ ഒാഫ്​ ഒാണർ സ്വീകരിച്ചു. ആഘോഷത്തോടനുബന്ധിച്ച്​ ജില്ലകളിൽ വിവിധ പരിപാടികളും അരങ്ങേറി. 

കൊച്ചിയിൽ മന്ത്രി എ.സി മൊയ്​തീൻ പതാക ഉയർത്തി പരേഡിൽ അഭിവാദ്യം സ്വീകരിച്ചു. ആലപ്പുഴയിൽ മന്ത്രി മാത്യു ടി തോമസ് ഗാർഡ്​ ഒാഫ്​ ഒാണർ സ്വീകരിച്ചു. കോഴിക്കോട്​ വിക്രം മൈതാനിയിൽ വി.എസ്​ സുനിൽ കുമാർ പരേഡ്​ പരിശോധിച്ച്​ അഭിവാദ്യം സ്വീകരിച്ചു. കണ്ണൂരിൽ ശൈലജ ടീച്ചറും ഇടുക്കിയിൽ എം.എപ്പ. മണിയും അഭിവാദ്യം സ്വീകരിച്ചു. 
 

Tags:    
News Summary - Republic Day At TVM - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.