റിപ്പബ്ലിക് ദിനം: കൊച്ചി വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി

നെടുമ്പാശ്ശേരി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കൊച്ചി വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി. ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളിലും ഏർപ്പെടുത്തിയ ക്രമീകരണങ്ങളുടെ ഭാഗമായാണിത്.

ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റീ​സിെൻറയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തി​െൻറയും നിർദേശപ്രകാരം 30 വരെയാണ് കർശന സുരക്ഷ ഏർപ്പെടുത്തിയത്.

വിമാനത്താവളത്തിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തി. വിമാനത്താവളത്തിലേക്ക്​ വരുന്ന വാഹനങ്ങൾ വിശദമായി പരിശോധിച്ചശേഷമേ കടത്തിവിടൂ. സി.ഐ.എസ്.എഫ് സുരക്ഷ പരിശോധനകൾക്കായി അംഗബലം കൂട്ടി.

വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ പ്രത്യേകം നിരീക്ഷിക്കും. സംശയം തോന്നിയാൽ ചോദ്യം ചെയ്യും. യാത്രക്കാർക്ക് വിമാനത്തിൽ കയറുന്നതിന് തൊട്ടുമുമ്പുള്ള ലാഡർ പോയൻറ്​ ചെക്കിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - Republic Day: Security Tightened in Nedumbassery Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.