സ്‌കൂൾ കലോത്സവ റിപ്പോർട്ടിങ്ങിലെ ദ്വയാർഥ പ്രയോഗം: ചാനൽ പ്രവർത്തകർക്ക്​ മുൻകൂർ ജാമ്യം

കൊച്ചി: സംസ്ഥാന സ്‌കൂൾ കലോത്സവ റിപ്പോർട്ടിങ്ങിലെ ദ്വയാർഥ പ്രയോഗവുമായി ബന്ധപ്പെട്ട് ചാനൽ പ്രവർത്തകർക്ക്​ ഹൈകോടതിയുടെ മുൻകൂർ ജാമ്യം. തിരുവനന്തപുരം കന്‍റോൺമെന്‍റ്​ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിചേർക്കപ്പെട്ട റിപ്പോർട്ടർ ചാനൽ കൺസൾട്ടിങ് എഡിറ്റർ കെ. അരുൺകുമാർ, സബ് എഡിറ്റർ എസ്. ഷഹബാസ് അഹമ്മദ് എന്നിവർക്കാണ്​ ജസ്​റ്റിസ്​ പി.വി. കുഞ്ഞികൃഷ്​ണൻ ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്​.

സംപ്രേഷണം ചെയ്ത പരിപാടിയിൽ ക്രിമിനൽ കുറ്റകൃത്യം നടന്നതായി വിലയിരുത്താനാകില്ലെങ്കിലും ചില ചോദ്യങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു. എന്നാൽ, ഈ വിലയിരുത്തൽ അന്വേഷണത്തെ ബാധിക്കരുതെന്നും ഉത്തരവിൽ പറയുന്നു.

കലോത്സവത്തിൽ ഒപ്പനയുടെ റിപ്പോർട്ടിങ്ങിനിടെ ദ്വയാർഥ പ്രയോഗം നടത്തിയെന്നാരോപിച്ച് ശിശുക്ഷേമസമിതി നൽകിയ പരാതിയിലാണ് പോക്സോ വകുപ്പുകൾ പ്രകാരം ചാനൽ പ്രവർത്തകർക്കെതിരെ കേസെടുത്തത്.

കുട്ടിക്കും രക്ഷിതാക്കൾക്കും പരാതിയില്ലെങ്കിൽ പിന്നെ പബ്ലിസിറ്റിക്ക്​ വേണ്ടിയാണോ കേസെടുത്തതെന്ന്​ നേരത്തേ കോടതി ചോദിച്ചത്​ സർക്കാറിനെ വിമർശിക്കലാണെന്ന തരത്തിൽ ചാനലിൽ ചർച്ച നടത്തിയത് സർക്കാർ ശ്രദ്ധിയിൽപെടുത്തി. എന്നാൽ, സർക്കാറിനെ വിമർശിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. ഹരജിക്കാരെ അറസ്റ്റ് ചെയ്യില്ലെന്ന്​ സർക്കാർ അറിയിച്ചതിനെത്തുടർന്നാണ് മുൻകൂർ ജാമ്യം അനുവദിച്ചത്​.

Tags:    
News Summary - Reporter Channel team got anticipatory bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.