ഇടുക്കിയിൽ പട്ടികവർഗ വകുപ്പ് പ്രഖ്യാപിച്ച 1.87 കോടി രുപയുടെ പദ്ധതികൾ ആരംഭിച്ചില്ലെന്ന് റിപ്പോർട്ട്

കോഴിക്കോട് : ഇടുക്കിയിൽ പട്ടികവർഗ വകുപ്പ് പ്രഖ്യാപിച്ച 1.87 കോടി രുപയുടെ പദ്ധതികൾ ആരംഭിച്ചില്ലെന്ന് ധനകാര്യ റിപ്പോർട്ട്. ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിലെ വെള്ളിയാഞ്ഞി കമ്മ്യൂണിറ്റി ഹാൾ നിർമാണത്തിന് 2017 ൽ അനുവദിച്ച 10 ലക്ഷം, പൂച്ചപ്ര നഴ്സറി സ്കൂൾ നവീകരണത്തിന് 2019 അനുവദിച്ച രണ്ടര ലക്ഷം രൂപ, വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിൽ നാടുകാണി കോഴിപ്പള്ളി റോഡ് നിർമാണത്തിനു 2017ൽ അനുവദിച്ച 21.25 ലക്ഷം പരിശോധനയിൽ കണ്ടെത്തി.

അതുപോലെ, ഉപ്പുതറ ഗ്രാമപഞ്ചായത്തിൽ വാക്കത്തി കമ്മ്യൂണിറ്റി ഹാൾ നിർമാണത്തിന് 2019 അനുവദിച്ച 12.87 ലക്ഷം, മേമാരി കമ്മ്യൂണിറ്റി ഹാളിലെ 2019ലെ ചോദിച്ചാൽ 21 ലക്ഷം രൂപ, കാഞ്ചിയാർ ഗ്രാമപഞ്ചായത്തിൽ അഞ്ചുരുളി കുടിവെള്ള പദ്ധതിക്ക് 2018 ൽ അനുവദിച്ച 10 ലക്ഷം, അറക്കുളം ഗ്രാമപഞ്ചായത്തിലെ പുത്തേട് വലകെട്ടി കൈരളി വായനശാലക്ക് അനുവദിച്ച 5.60 ലക്ഷം എന്നിങ്ങനെ ആകെ 88.90 ലക്ഷം രൂപ ഇതുവരെ ചെലവഴിച്ചിട്ടില്ലെന്നാണ് അന്വേഷണത്തിൽ വ്യക്തമായി.

മാങ്കുളം ഗ്രാമപഞ്ചായത്തിലെ മാങ്ങാപ്പാറ വാലായ്മ പുര നിർമാണത്തിന് 2017 ൽ അനുവദിച്ച 12 ലക്ഷം, കടലമ്പാറ റോഡ് കോൺക്രീറ്റ് -കലുങ്ക് നിർമാണത്തിന് 2017 അനുവദിച്ച 4.95 ലക്ഷം, വേലിയംപാറ കൊച്ചുരാമൻ പടി റോഡ് കോൺക്രീറ്റിന് 2017 ൽ അനുവദിച്ച 4.95 ലക്ഷം, ഇടമലക്കുടി ഹെൽത്ത് കെയർ പദ്ധതിക്ക് 2018 ൽ അനുവദിച്ച 7.33 ലക്ഷം, മാങ്കുളം ഗ്രാമപഞ്ചായത്തിൽ കമ്പനിക്കുടി ഏകാധ്യാപക സ്കൂൾ നവീകരണത്തിന് അനുവദിച്ച 2018ൽ അനുവദിച്ച 35 ലക്ഷം ചെലവഴിച്ചില്ലെന്ന് കണ്ടെത്തി.

കാന്തല്ലൂർ ഗ്രാമപഞ്ചായത്തിൽ പാളപ്പെട്ടുക്കുടി ഏകാധ്യാപക വിദ്യാലയം നവീകരണത്തിന് 2018ൽ അനുവദിച്ച് 34 ലക്ഷം എന്നിങ്ങനെയാണ്. അടിമാലി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ നിന്ന് 2017-18 മുതൽ 2018-19 വരെ അനുവദിച്ച 98,23,917 രൂപയുടെ പദ്ധതിയുടെ പ്രവർത്തികൾ നാളിതുവരെ ആരംഭിച്ചിട്ടില്ല. നാളിതുവരെയും പ്രവർത്തികൾ ആരംഭിക്കാത്ത സാഹചര്യത്തിൽ ഈ തുക സർക്കാരിലേക്ക് ഒടുക്കുവാൻ നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ട്.

പട്ടിക വർഗ വകുപ്പിൻറെ വിവിധ ഓഫീസുകൾ നിലനിർത്തുന്ന അഞ്ച് അക്കൗണ്ടുകൾ നിലവിൽ ഇടുക്കി ജില്ലയിൽ ഉണ്ട്. ഈ അക്കൗണ്ടുകളിൽ ആകെ 6,53,024 രൂപ നിഷ്ക്രിയമായി കണ്ടെത്തി. ഇടുക്കി ഐ.ടി.ഡി.പി ഓഫീസ് മുഖേന ജില്ലയിൽ വിവിധ പദ്ധതികൾക്കായി വിവിധ സ്ഥാപനങ്ങൾക്ക് അനുവദിച്ചു നൽകിയ തുകയിൽ പൂർത്തീകരിക്കാത്ത പ്രവർത്തിയുടെ തുക 88,90,952 രൂപ കണ്ടെത്തി. നിഷ്ക്രിയമായി കിടക്കുന്ന ഈ തുക സർക്കാരിലേക്ക് ഒടുക്കുന്നതിനായി ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർക്ക് നിർദേശം നൽകണമെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - Report: Projects worth Rs 1.87 crore announced by Scheduled Tribes Department in Idukki have not been started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.