സമുദായ സൗഹാര്‍ദം തകര്‍ക്കാന്‍ ശബരിമലയെ ഉപയോഗിക്കരുതെന്ന് കോടതി

കൊച്ചി: എല്ലാ മതവിശ്വാസികൾക്കും പ്രവേശന സ്വാതന്ത്ര്യമുള്ള ശബരിമലയെ കേരളത്തി​​​െൻറ സാമുദായിക സൗഹാർദം തകര്‍ക്കാന്‍ ഉപയോഗിക്കരുതെന്ന് ഹൈകോടതി. എല്ലാവര്‍ക്കും പ്രവേശനമുള്ള ഒരേയൊരു ആരാധനാലയമാണ് ശബരിമല. വാവരുനടയില്‍ പോയി പ്രാർഥിച്ചാണ് താന്‍ ശബരിമലയിലേക്ക് പോയതെന്ന് ഡിവിഷൻ ബെഞ്ചിലെ ഒരംഗം പറഞ്ഞു.

ശബരിമലയില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാവ്​ ടി.ജി. മോഹന്‍ദാസ് അടക്കമുള്ളവർ നൽകിയ ഹരജി പരിഗണിക്കു​േമ്പാഴാണ്​ കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്​. ഒരുമിച്ചുനിന്നാണ് കേരളം പ്രളയകാലത്തെ മറികടന്നത്. അതു തുടരണം. ശബരിമലയെ കേരളത്തില്‍ വിഭാഗീയത ഉണ്ടാക്കാന്‍ ഉപയോഗിക്കരുത്. ശബരിമലയില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുത് തുടങ്ങിയ വാദങ്ങൾ ആരും ഉന്നയിക്കരുതെന്നും കോടതി വ്യക്തമാക്കി.

നിരോധനാജ്ഞ റദ്ദാക്കണമെന്ന് ഹരജി
കൊച്ചി: ശബരിമലയിലെ നിരോധനാജ്ഞ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. കൊച്ചി പെരുമ്പടപ്പ് സ്വദേശി നൗഷാദാണ് കോടതിയെ സമീപിച്ചത്. ഹരജി അടുത്തദിവസം പരിഗണിച്ചേക്കും. ശബരിമല ദർശനവുമായി ബന്ധപ്പെട്ട ആചാരങ്ങളിൽ ഇടപെടുന്നതിൽനിന്ന് ജില്ല കലക്ടറെയും പൊലീസിനെയും തടയണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഭക്തർക്ക് ആചാരാനുഷ്ഠാനങ്ങൾക്കായി ശബരിമലയിൽ മതിയായ സമയം തങ്ങാനുള്ള അവസരം ഒരുക്കണമെന്നാണ് ഹരജിയി‌ലെ ഇടക്കാല ആവശ്യം.

Tags:    
News Summary - Remove 144 at Sabarimala Fresh Plea-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.