Posted On
date_range Updated On
date_range മരട് ഫ്ലാറ്റ് പൊളിച്ചതിന്റെ അവശിഷ്ടം കാണാനില്ല!
തിരുവനന്തപുരം: മരട് ഫ്ലാറ്റ് പൊളിച്ചതിന്റെ അവശിഷ്ടങ്ങൾ സി.എ.ജി സംഘം അന്വേഷിച്ചപ്പോൾ കാണാനില്ല! കൂറ്റൻ ഫ്ലാറ്റ് സമുച്ചയം പൊളിച്ചതിന്റെ വലിയ അളവിലുള്ള മാലിന്യം എന്തു ചെയ്തുവെന്ന ചോദ്യത്തിന് അറിയില്ലെന്നാണ് സി.എ.ജിക്ക് മരട് മുനിസിപ്പാലിറ്റി നൽകിയ മറുപടി. പൊളിക്കാൻ കരാറെടുത്ത കമ്പനി മറുപടി നൽകിയതുമില്ല. കെട്ടിട അവശിഷ്ടങ്ങൾ കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങൾ പഠിക്കുന്നതിന്റെ ഭാഗമായാണ് സി.എ.ജി ഇക്കാര്യം അന്വേഷിച്ചത്. അത്തരമൊരു സംവിധാനം സംസ്ഥാനത്തില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.