ഗോപി കോട്ടമുറിക്കൽ

ജീവനക്കാരുടെ കൂടെ ചെയർമാൻ ഭക്ഷണം കഴിക്കാത്തതിനെതിരെ പോസ്റ്റിട്ടവർക്ക് സ്ഥലംമാറ്റം; സി.ഐ.ടി.യു നേതാവിനെതിരെ പ്രതിഷേധവുമായി പ്രവർത്തകർ

കാസർകോട്: കേരളാ ബാങ്ക് എ.ടി.എം ഉദ്ഘാടനത്തിനെത്തിയ ചെയർമാൻ, ജീവനക്കാർ ഒരുക്കിയ ഭക്ഷണം കഴിക്കാത്തതിനെതിരെ പ്രതിഷേധ പോസ്റ്റിട്ട രണ്ടു ജീവനക്കാരികൾക്ക് സ്ഥലംമാറ്റം ലഭിച്ചതായി ആക്ഷേപം. സംഭവത്തിൽ പ്രതിഷേധിച്ച് കേരളാ ബാങ്ക് ചെയർമാനെതിരെ സി.ഐ.ടി.യു ധർണ നടത്തി.

കേരളാ ബാങ്കിെൻറ കാസർകോട് എ.ടി.എം ശാഖ ഉദ്ഘാടനം ചെയ്യാനും ജീവനക്കാരുടെ യോഗത്തിൽ പങ്കെടുക്കാനും എത്തിയ ചെയർമാൻ ഗോപി കോട്ടമുറിക്കലിനെതിരെയാണ് സി.ഐ.ടി.യു രോഷം. കഴിഞ്ഞയാഴ്ചയാണ് ചടങ്ങ്് നടന്നത്. ജീവനക്കാർക്കും ചെയർമാനും ഡയറക്ടർ ബോർഡ് അംഗങ്ങൾക്കുമായി ഭക്ഷണം ഒരുക്കിയിരുന്നു. എന്നാൽ, ജീവനക്കാരുടെ കൂടെ ഭക്ഷണം കഴിക്കാൻ ഗോപി കോട്ടമുറിക്കൽ തയാറായില്ല.

അദ്ദേഹവും മറ്റു നേതാക്കളും ഗെസ്റ്റ് ഹൗസിൽ ഭക്ഷണം കഴിക്കാൻ പോയി. ഇതിനെതിരെ രണ്ടു ജീവനക്കാരികൾ വാട്സ്ആപ് ഗ്രൂപ്പിൽ പോസ്റ്റിട്ടു. പോസ്റ്റിട്ട കാസർകോട് മെയിൻ ബ്രാഞ്ച് മാനേജർ സി. ഗീത, സീതാംഗോളി ശാഖയിലെ അസിസ്റ്റന്‍റ്​ ബ്രാഞ്ച് മാനേജർ ബി.സി. ലീന എന്നിവരെയാണ് അന്യജില്ലകളിലേക്ക് സ്ഥലം മാറ്റിയത്.

ഗീതയെ ബാങ്കിന്‍റെ പാപ്പിനിശ്ശേരി ശാഖയിലേക്കും ലീനയെ കോഴിക്കോട് മെഡിക്കൽ കോളജ് ശാഖയിലേക്കുമാണ് സ്ഥലം മാറ്റിയത്. എൽ.ഡി.എഫ് സർക്കാറിൽ സി.പി.എം വകുപ്പ്​ ഭരിക്കുേമ്പാഴാണ് സി.ഐ.ടി.യു നേതാവുകൂടിയായ ചെയർമാൻ, തൊഴിലാളിയെ ശിക്ഷാ നടപടിയെന്നോണം സ്ഥലം മാറ്റിയത്​. ഇതിനെതിരെ സി.ഐ.ടിയുവിൽ പ്രതിഷേധം ശക്തമാണ്​.

അന്യജില്ലകളിലേക്ക് സ്ഥലം മാറ്റിയ മാനേജ്‌മെന്‍റ്​ നയത്തിനെതിരെ ഡിസ്ട്രിക്റ്റ് കോഓപറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍റെ നേതൃത്വത്തിൽ കാസർകോട് ശാഖക്ക്​ മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് എം. ജയകുമാർ, ടി. രാജൻ, കെ.വി. പ്രഭാവതി, കെ. മോഹനൻ, പ്രവീൺ കുമാർ, ഗീത എസ്. നായർ, ഗോപിനാഥൻ, ബാലചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Relocation of those who posted against the chairman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.