മതവിദ്വേഷം: കര്‍മ ന്യൂസിനെതിരെ പൊലീസ് കേസെടുത്തു

കല്‍പറ്റ: മതവിദ്വേഷം വളര്‍ത്തുന്ന വിഡിയോ പോസ്റ്റ് ചെയ്ത കര്‍മ ന്യൂസിനെതിരെ വയനാട് സൈബര്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ 16ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോക്കെതിരെയാണ് ഐ.പി.സി 153 എ പ്രകാരം നടപടിയെടുത്തത്. വയനാട് ഇസ്‍ലാമിക ഗ്രാമമാണെന്നും വിദേശ രാജ്യത്തുനിന്ന് ടര്‍ഫുകള്‍ക്ക് ഫണ്ട് ലഭിക്കുന്നുണ്ടെന്നും ഐ.എസ് പിടിമുറുക്കുന്നുണ്ടെന്നുമുള്ള വാര്‍ത്തയും വിഡിയോയുമാണ് പോസ്റ്റുചെയ്തത്.

ടര്‍ഫുകള്‍ തീവ്രവാദ സംഘടനകളുടെ കേന്ദ്രങ്ങളാകുന്നുണ്ടെന്നും വാര്‍ത്തയില്‍ ആരോപിക്കുന്നുണ്ട്. വിഡിയോക്ക് താഴെ വരുന്ന കമന്റുകളും മറ്റും പ്രകോപനം സൃഷ്ടിക്കുന്നതാണെന്ന് കണ്ടെത്തിയാണ് പൊലീസ് സ്വമേധയ നടപടി സ്വീകരിച്ചത്.

കർമ ന്യൂസിന്റെ യഥാർഥ ഐ.ഡിയിൽ നിന്നാണോ വിഡിയോയും വാർത്തയും പ്രസിദ്ധീകരിച്ചതെന്ന് പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് വയനാട് സൈബർ സെൽ ഇൻസ്പെക്ടർ ഷാജു ജോസഫ് ‘മാധ്യമ’ത്തോട് പറഞ്ഞു.

Tags:    
News Summary - Religious hatred: Police registered a case against Karma News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.