തിരുവനന്തപുരം: 'കരമടയ്ക്കാന്‍ പറ്റാത്തതിനാല്‍ എവിടെ ചെന്നാലും നമ്മളെ പുറന്തള്ളുകയാണ് സാറേ... ഒരു ആനുകൂല്യവും ഞങ്ങള്‍ക്ക് ലഭിക്കുന്നില്ല...എങ്ങനെയെങ്കിലും ഞങ്ങളുടെ വസ്തുവിന് കരമടക്കാനുള്ള അവസരം ഉണ്ടാക്കണം'. ഈ ആവശ്യവുമായാണ് അയിരൂര്‍ ആലുവിളപ്പുറം ലക്ഷംവീട് കോളനി നിവാസികളായ എട്ടു കുടുംബങ്ങള്‍ വര്‍ക്കല താലൂക്ക്തല അദാലത്ത് വേദിയില്‍ എത്തിയത്.
ലക്ഷംവീട് കോളനിയിലെ താമസക്കാരായ എട്ട് ദരിദ്ര കുടുംബങ്ങള്‍ക്ക് 2000 മുതല്‍ തങ്ങളുടെ പട്ടയ ഭൂമിക്ക് കരം അടക്കാന്‍ കഴിയാതെ വളരെയേറെ ബുദ്ധിമുട്ടുകയും സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ ലഭ്യമാക്കാന്‍ കഴിയാത്ത സാഹചര്യത്തിലുമായിരുന്നു. തുടര്‍ന്നാണ് അദാലത്തിനെ പറ്റി അറിയുകയും ത്രേസ്യയുടെയും ചെല്ലമ്മയുടെയും നേതൃത്വത്തില്‍ ഓമന, അല്‍ഫോണ്‍സ, ഇന്ദിര, സെലീന, കുഞ്ഞുപെണ്ണ്, ഉഷ എന്നിവര്‍ പരാതി നല്‍കുകയും ചെയ്തത്.
പരാതിയുടെ അടിസ്ഥാനത്തില്‍ മന്ത്രിമാരുടെയും എം.എല്‍എ.മാരുടെയും നിര്‍ദ്ദേശപ്രകാരം ഉദ്യോഗസ്ഥര്‍ ലക്ഷം വീട് കോളനിയിലെത്തുകയും അടിയന്തരമായി നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. എട്ട് കുടുംബങ്ങള്‍ക്ക് അദാലത്തില്‍ വസ്തുകരം നല്‍കാനായി. വര്‍ഷങ്ങളായുള്ള തങ്ങളുടെ ആവശ്യം കൂട്ടായ്മയിലൂടെ ഉടനടി പരിഹരിക്കപ്പെട്ട സന്തോഷത്തിലാണ് സ്ത്രീകള്‍ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.