കാരുണ്യം കടലോളം; നാടി​െൻറ നന്മ ചുരം കയറി

അങ്ങാടിപ്പുറം: പ്രളയദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്കായി അവശ്യവസ്തുക്കൾ ശേഖരിച്ചു നൽകാൻ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസി​​​​െൻറ നേതൃത്വത്തിൽ ഒരുക്കിയ കൗണ്ടറിലേക്ക് നാടി​​​​െൻറ നന്മ ഒഴുകിയെത്തി. പണം, കുപ്പിവെള്ളം, അരി, പലവ്യഞ്ജനങ്ങൾ, ബിസ്കറ്റ്, റസ്ക്, കറിപ്പൊടികൾ, സോപ്പ്, ഡിറ്റർജൻറുകൾ, ഫെനോയിൽ, ബ്രഷ്, പേസ്റ്റ്, പുതപ്പ്, പുതുവസ്ത്രങ്ങൾ, തോർത്ത്, ലുങ്കി, നൈറ്റി, അടിവസ്ത്രങ്ങൾ, തേങ്ങ, വെളിച്ചെണ്ണ, സാനിറ്ററി നാപ്കിൻ, വാഴക്കുല, പച്ചക്കറികൾ, നോട്ട് ബുക്ക്, ചായപ്പൊടി, കാപ്പിപ്പൊടി, പുൽപ്പായ, സേമിയം തുടങ്ങിയവയെല്ലാം കൗണ്ടറിലെത്തി. വയനാട് നടവയലിനടുത്തുള്ള 500 ആദിവാസി വീടുകളിലേക്ക് അവശ്യസാധനങ്ങളടങ്ങിയ 500 ഓണക്കിറ്റുകളുമായി വാഹനങ്ങൾ രാവിലെ ഏഴിന് പുറപ്പെട്ടു. ഓരോ കിറ്റിലും 1200 രൂപ വിലവരുന്ന അവശ്യവസ്തുക്കളാണുള്ളത്​. ഓണക്കോടിയും പായസക്കൂട്ടും ഓരോ ബാഗിലുമുണ്ട്​. 

എൻ.എസ്.എസ് വളണ്ടിയേഴ്സും അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും നാട്ടുകാരും പ്രവർത്തനങ്ങളിൽ സജീവമായി. പെരിന്തൽമണ്ണ താലൂക്കിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും നിരവധി സംഘടനകളും വ്യക്തികളും സഹായവുമായെത്തി. പരിയാപുരം സ​​​െൻറ് മേരീസ് സ്കൂളിലെ സ്കൗട്ട് & ഗൈഡ്സ്, ഇടവകയിലെ പാരിഷ് കമ്മിറ്റി, കെ.സി.വൈ.എം, വിൻസന്റ് ഡി പോൾ സൊസൈറ്റി, ഫാ.ഗോൺസാൽവോസ് ട്രസ്റ്റ്, പുത്തനങ്ങാടി സി.എം.സി കോൺവ​​​െൻറ് എന്നീ പ്രസ്ഥാനങ്ങളും സ്നേഹ കൂട്ടായ്മയിൽ കരം കോർത്തു.

ശ്രീ ശ്രദ്ധ കല്യാൺ സർവീസസ് ട്രസ്റ്റ് മലപ്പുറം ടീം, സ​​​െൻറ്​ മേരീസ് ചർച്ച് പാലൂർകോട്ട, ക്രിസ്തുരാജ ദേവാലയം ചീരട്ടാമല, സെന്റ് മേരീസിലെ പൂർവവിദ്യാർഥി കൂട്ടായ്മകൾ,  സ്മൃതി ക്ലാസ്മേറ്റ്സ്, എസ്.എൻ.ഡി.പി  ചെരക്കാപ്പറമ്പ് ഈസ്റ്റ് ശാഖ, മേച്ചേരിപ്പറമ്പ് ജനകീയ കൂട്ടായ്മ, മഡോണ ഗാർമെന്റ്സ്, കാഞ്ഞിരത്തിങ്കൽ ലാറ്റെക്സ് പാലൂർകോട്ട, എസ്.ബി.ടി അങ്ങാടിപ്പുറം എന്നീ പ്രസ്ഥാനങ്ങളും ഒട്ടേറെ സാധനങ്ങൾ കൗണ്ടറിലെത്തിച്ചു.

ആയിരക്കണക്കിന് നിർധനരായ ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന വയനാട് നടവയലിനടുത്തുള്ള പാടിക്കുന്ന്, ചെക്കിട്ട, പാതിരിയമ്പം, അമാനി തുടങ്ങിയ കോളനികളിലേക്കാണ് കിറ്റുകൾ എത്തിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും സ്വന്തം ഊരുകളിലേക്ക് മടങ്ങുന്ന ഇവർക്ക് സഹായം ഏറെ ആശ്വാസമാകും.
 

Tags:    
News Summary - Relief Operations - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.