വൈദ്യുതി ബില്‍ അടയ്ക്കാന്‍ ഒരു മാസത്തെ സാവകാശം

തിരുവനന്തപുരം: കോവിഡ്​ വ്യാപനത്തിൻെറ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഗാര്‍ഹിക ഉപഭോക്താക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മാർച്ച്​ 31 വരെയുള്ള വൈദ്യുതി ബില്‍ അടയ്ക്കാന്‍ ഒരു മാസത്തെ സാവകാശം. ഉത്തരവ് ഇന്ന് മുതല്‍ നിലവില്‍ വരും. വൈദ്യുതി മന്ത്രി എം.എം മണിയാണ് ഇക്കാര്യം അറിയിച്ചത്.

കൊറോണയുടെ പശ്ചാത്തലത്തിൽ ജനങ്ങൾക്കുണ്ടായ പ്രയാസങ്ങളും വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ പ്രതിസന്ധിയും കണക്കിലെടുത്ത് വൈദ്യുതിച്ചാർജുകൾ അടക്കുന്നതിന് എല്ലാവർക്കും ഒരു മാസത്തെ കാലാവധി നൽകാൻ തീരുമാനിച്ചുവെന്ന്​ അദ്ദേഹം പറഞ്ഞു. ഈ കാലയളവിൽ പിഴയടക്കമുള്ള നടപടികൾ ഉണ്ടാകില്ല.

ജല അതോറിറ്റി മീറ്റർ റീഡിങ് നിർത്തിവെച്ചു
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ കോ​വി​ഡ്​-19 ബാ​ധ സ്ഥി​രീ​ക​രി​ച്ച പ​ശ്​​ചാ​ത്ത​ല​ത്തി​ൽ മു​ൻ​ക​രു​ത​ലി​​െൻറ​ ഭാ​ഗ​മാ​യി ജ​ല അ​തോ​റി​റ്റി മീ​റ്റ​ർ റീ​ഡി​ങ്​ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചു. മാ​ർ​ച്ച്​ 31 വ​രെ​യാ​ണ്​ മീ​റ്റ​ർ റീ​ഡി​ങ്​​ താ​ൽ​ക്കാ​ലി​മാ​യി നി​ർ​ത്തി​യ​തെ​ന്ന്​ അ​തോ​റി​റ്റി ​േജാ​യ​ൻ​റ്​ മാ​നേ​ജി​ങ്​​ ഡ​യ​റ​ക്​​ട​ർ എ​സ്. വെ​​ങ്ക​ടേ​സ​പ​തി അ​റി​യി​ച്ചു.

Tags:    
News Summary - relaxation declared by kseb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.