കൊച്ചി: ബി.എസ്.എൻ.എൽ ജൂനിയർ എൻജിനീയർ തസ്തികയിലേക്ക് സ്ഥാനക്കയറ്റത്തിനു വേണ്ടി ര ഹ്ന ഫാത്തിമ എഴുതിയ വകുപ്പുതല പരീക്ഷയുടെ ഫലം താൽക്കാലികമായി പ്രസിദ്ധീകരിക്കാൻ ഹൈകോടതി നിർദേശം. പരീക്ഷയിൽ വിജയിച്ചിട്ടുണ്ടെങ്കിൽ ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന പരിശീലന പരിപാടിയിൽ പെങ്കടുക്കാനുള്ള അനുമതിയും നൽകി. സ്ഥാനക്കയറ്റത്തിെൻറ ഭാഗമായി ജനുവരി 28ന് നടത്തിയ വകുപ്പ് തല പരീക്ഷെയഴുതിയെങ്കിലും ഫലം തടഞ്ഞുവെച്ചിരിക്കുന്നതായും പരിശീലനത്തിനുള്ളവരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്നും ചൂണ്ടിക്കാട്ടി രഹ്ന ഫാത്തിമ നൽകിയ ഹരജിയിലാണ് ഉത്തരവ്.
പാലാരിവട്ടം എക്സ്ചേഞ്ചിൽ ടെലികോം ടെക്നീഷ്യനായിരിക്കെയാണ് വകുപ്പുതല പരീക്ഷ എഴുതിയത്. ഇതിനിടെ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മതവിശ്വാസത്തെ അപകീർത്തിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്തെന്ന കേസിൽ നവംബർ 27ന് അറസ്റ്റിലായി. ഡിസംബർ 14ന് ഹൈകോടതിയിൽനിന്ന് ജാമ്യം ലഭിച്ച് പിറ്റേന്ന് ജയിൽ മോചിതയാവുകയും ചെയ്തു. ഡിസംബർ അഞ്ചിന് വകുപ്പുതല പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചതായി അറിഞ്ഞെങ്കിലും തെൻറ ഫലം തടഞ്ഞുവെച്ചിരിക്കുന്നതായി മനസ്സിലായി. താൻ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിൽ പരിശീലന പരിപാടിയിൽ പെങ്കടുക്കാൻ അർഹയാണെന്നും ഇതിന് അനുമതി നൽകണമെന്നുമാവശ്യപ്പെട്ടാണ് രഹ്ന ഫാത്തിമ കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.