തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാരിന്റെയും മുഖ്യമന്ത്രിയായി വി.ഡി. സതീശന്റെയും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാത്തതിലുള്ള ഖേദം പ്രകടിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ഡോ. ശശി തരൂർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ അസൗകര്യവും ഒപ്പം പുതിയ സർക്കാരിനുള്ള ആശംസകളും പങ്കുവെച്ചത്.
തന്റെ പൂർവ്വവിദ്യാഭ്യാസ സ്ഥാപനമായ യു.എസിലെ ടഫ്റ്റ്സ് യൂനിവേഴ്സിറ്റിക്ക് കീഴിലുള്ള 'ഫ്ലെച്ചർ സ്കൂൾ ഓഫ് ലോ ആൻഡ് ഡിപ്ലോമസി'യിലെ ബിരുദദാന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുന്നതിനായി താൻ ഇപ്പോൾ ബോസ്റ്റണിലാണെന്ന് തരൂർ വ്യക്തമാക്കി. തന്റെ ബിരുദ ബാച്ചിന്റെ അമ്പതാം വാർഷിക പുനഃസമാഗമത്തിൽ (റീയൂനിയൻ) പങ്കെടുക്കുക കൂടിയാണ് ഈ യാത്രയുടെ ലക്ഷ്യം. അമേരിക്കയിൽ തന്റെ പഴയകാലം ആഘോഷിക്കുമ്പോഴും, കേരളത്തിന്റെ പുതിയ ഭാവിയിലേക്കാണ് താൻ ഉറ്റുനോക്കുന്നതെന്നും വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയ്ക്ക് എല്ലാവിധ വിജയങ്ങളും നേരുന്നതായും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.