ന്യൂനമർദങ്ങൾ ഭീഷണിയാകില്ല, റെഡ് അലർട്ട് പിൻവലിച്ചു

തിരുവനന്തപുരം: അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപംകൊണ്ട ന്യൂനമർദങ്ങൾ സംസ്ഥാനത്തെ രൂക്ഷമായി ബാധിക്കാനിടയ ില്ലെന്ന് കേന്ദ്ര കാലാവസ്ഥനിരീക്ഷണ കേന്ദ്രം. ഇതി​െൻറ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ പ്രഖ്യാപിച്ച റെഡ് അലർട് ട് ചൊവ്വാഴ്​ച ഉച്ചയോടെ പിൻവലിച്ചു. തുലാവർഷത്തോടനുബന്ധിച്ച് കേരളത്തിൽ ലഭിക്കുന്ന കാറ്റും മഴയും കിഴക്കും പ ടിഞ്ഞാറുമായി സ്ഥിതിചെയ്യുന്ന ന്യൂനമർദങ്ങളെ ബാധിച്ചിട്ടുണ്ടെന്നും അതിനാൽ ഇവയുടെ സഞ്ചാരപഥത്തിൽ കേരളമില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം.

അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം 24 മണിക്കൂറിനുള്ളിൽ അതിന്യൂനമർദമായും പിന്നീട് മുംബൈ തീരത്തുനിന്ന്​ തീവ്രന്യൂനമർദമായും ഒമാൻ തീരത്തേക്ക് പോകുമെന്നാണ് വിലയിരുത്തൽ. കാറ്റി​െൻറ ശക്തി അനുസരിച്ച് തീവ്രന്യൂനമർദം ചുഴലിയായി രൂപാന്തരം പ്രാപിച്ചാൽ ഗൾഫ്​ മേഖലയെയാകും അത് ബാധിക്കുക.

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം 24 മണിക്കൂറിനുള്ളിൽ തീവ്രതപ്രാപിച്ച് ആന്ധ്രതീരത്തേക്ക് നീങ്ങും. രണ്ട് ന്യൂനമർദങ്ങളുടെയും പ്രഭാവം നിലനിൽക്കുന്നതിനാൽ ബുധനാഴ്​ച ഇടുക്കിയിലും മലപ്പുറത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. ന്യൂനമർദപ്രഭാവം കേരളം വിട്ടുപോകുന്നതുവരെ ജാഗ്രത തുടരണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജില്ലഭരണകൂടങ്ങൾക്ക് നിർദേശം നൽകി. ഇടുക്കിയിലും മലപ്പുറത്തും ബുധനാഴ്​ച ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ടെന്നും അതിനാൽ അപകടമേഖലയിൽ താമസിക്കുന്നവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും നിർദേശമുണ്ട്.

മണിക്കൂറിൽ 45 മുതൽ 55 വരെ കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ഒക്ടോബർ 26 വരെ കർണാടക, ഗോവ, മഹാരാഷ്​ട്ര, ദക്ഷിണ കൊങ്കൺ തീരങ്ങളിലും മധ്യ-കിഴക്കൻ അറബിക്കടലിലും മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.

ക്യാമ്പുകളിൽ അഭയം തേടിയത് 2580 പേർ
ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്ത് 19 ക്യാമ്പുകളിലായി അഭയം തേടിയത് 2580 പേർ. എറണാകുളത്താണ് കൂടുതൽ പേർ. ഇവിടെ എട്ട് ക്യാമ്പുകളിലായി 780 കുടുംബങ്ങളിലെ 1998 പേരുണ്ട്. കൊല്ലത്ത് മൂന്ന് ക്യാമ്പുകളിലായി 35 കുടുംബങ്ങളിലെ 134 പേരും കോട്ടയത്ത്​ നാല് ക്യാമ്പുകളിലായി 68 കുടുംബങ്ങളിലെ 220 പേരും പാലക്കാട്ട്​ രണ്ട് ക്യാമ്പുകളിലായി 34 കുടുംബങ്ങളിലെ 106 പേരും കഴിയുന്നു. പത്തനംതിട്ടയിലും തൃശൂരും ഓരോ ക്യാമ്പ് തുറന്നിട്ടുണ്ട്. 25 കുടുംബങ്ങളിലെ 103 പേരാണ് പത്തനംതിട്ടയിലുള്ളത്. തൃശൂരിൽ ആറ് കുടുംബങ്ങളിലെ 19 പേരുണ്ട്. രണ്ട് ദിവസത്തെ മഴയിൽ നാല് വീടുകൾ പൂർണമായും 31 വീടുകൾ ഭാഗികമായും തകർന്നു. തിരുവനന്തപുരത്താണ് കൂടുതൽ വീടുകൾ ഭാഗികമായി തകർന്നത് -18, കൊല്ലം -10, മലപ്പുറം -രണ്ട്, പാലക്കാട് -ഒന്ന്​ വീട്​ തകർന്നു.

Tags:    
News Summary - Red Alert in Rainy day-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.