കൊച്ചി: ഇസ്‌ലാമിക് സ്‌റ്റേറ്റില്‍ (െഎ.എസ്) ചേർക്കാൻ ആളുകളെ അഫ്ഗാനിലേക്ക് കടത്തിയെന്ന കേസില്‍ പ്രതിയായ ബിഹാര്‍ സ്വദേശിനിയുടെ തടവുശിക്ഷ ഹൈകോടതി മൂന്നു വർഷമാക്കി ചുരുക്കി. ബിഹാർ സ്വദേശി യാസ്മിന്‍ മുഹമ്മദിന് എൻ.െഎ.എ കോടതി വിധിച്ച ഏഴുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയുമാണ് ഇളവ് ചെയ്തത്.
ഒന്നാംപ്രതി അബ്ദുൽ റാഷിദുൾപ്പെടെയുള്ളവരുമായി ഗൂഢാലോചന നടത്തി ഇന്ത്യയുമായി സൗഹൃദത്തിലുള്ള രാജ്യവുമായി യുദ്ധം ചെയ്യാന്‍ ശ്രമിച്ചെന്ന ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 125ാം വകുപ്പ് ഇവർക്കെതിരെ ചുമത്തിയത് ഹൈകോടതി ഒഴിവാക്കി. നിരോധിത സംഘടനക്കുവേണ്ടി പ്രചാരണം നടത്തിയെങ്കിലും യുദ്ധം നടത്തിയെന്ന ആരോപണം തെളിയിക്കാനായിട്ടില്ല.
നിരോധിത സംഘടനയുടെ ആശയത്തില്‍ വിശ്വസിക്കുന്നതും യുദ്ധം ചെയ്യുന്നതും യുദ്ധം ചെയ്യാന്‍ ശ്രമിക്കുന്നതും വ്യത്യസ്ത കാര്യങ്ങളാണ്. നിരോധിത സംഘടനയുടെ ആശയം പ്രചരിപ്പിച്ചതും പ്രവര്‍ത്തനത്തിന് അഫ്ഗാനിസ്താനിലേക്ക് പോകാന്‍ ശ്രമിച്ചതും കുറ്റകരമാണ്. നിരോധിത സംഘടനയുടെ പണം സംഘടന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതിനും തെളിവുണ്ട്.
ക്രിമിനല്‍ ഗൂഢാലോചനക്ക് ഒരു വര്‍ഷവും യു.എ.പി.എ 38ാം വകുപ്പുപ്രകാരം മൂന്നുവര്‍ഷവും തടവ് നൽകാനുള്ള കുറ്റം മാത്രമേ ഇവർക്കെതിരെ ചുമത്താനാവൂവെന്ന് വ്യക്തമാക്കിയ കോടതി, തുടർന്ന് ശിക്ഷ ഒന്നിച്ച് അനുഭവിക്കാനും ഉത്തരവിടുകയായിരുന്നു.
അഫ്ഗാനിസ്താനിലേക്ക് പോകാനുള്ള ശ്രമത്തിനിടെ 2016 ഒക്ടോബര്‍ ഒന്നിനാണ് ഡല്‍ഹി വിമാനത്താവളത്തില്‍ യാസ്മിൻ അറസ്റ്റിലായത്. കാസര്‍കോട് ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് 2016 ഏപ്രില്‍ 24നാണ് എൻ.െഎ.എ ഏറ്റെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.