തിരുവനന്തപുരം: മേയിൽ കെ.എസ്.ആര്‍.ടി.സിക്ക് റെക്കോഡ് വരുമാനം. 207.35 കോടിയാണ് കോര്‍പറേഷന് ലഭിച്ചത്. 2017 മേയ് മാസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 21.74 കോടി രൂപ അധികം ലഭിച്ചു. വേനല്‍ക്കാലത്ത് കലക്ഷന്‍ കൂടാറുണ്ടെങ്കിലും 200 കോടിക്ക് മുകളില്‍ ഉയരുന്നത് ആദ്യമായിട്ടാണ്. 2017 ഡിസംബറില്‍ കിട്ടിയ 195.21 കോടിയും, 2018 ജനുവരിയിലെ 195.94 കോടി രൂപയുമാണ് ഇതിനു മുമ്പുള്ള മികച്ച കലക്ഷനുകള്‍. ശബരിമല പ്രത്യേക ബസുകളുടെ വരുമാനവും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.
പരമാവധി ബസുകള്‍ നിരത്തിലിറക്കിയതും വരുമാനമുള്ള റൂട്ടുകള്‍ കേന്ദ്രീകരിച്ച് ഷെഡ്യൂളുകള്‍ പുനഃക്രമീകരിച്ചതുമാണ് വരുമാനവര്‍ധനക്ക് കാരണം. രണ്ടുമാസമായി ഘട്ടംഘട്ടമായി നടപ്പാക്കിവരുന്ന പരിഷ്‌കാരങ്ങളുടെ ഫലമാണ് ദിവസവരുമാനത്തില്‍ പ്രതിഫലിക്കുന്നത്. യൂനിയന്‍ പിന്തുണയോടെ അദര്‍ഡ്യൂട്ടിയില്‍ കഴിഞ്ഞിരുന്ന ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും ബസുകളില്‍ നിയോഗിച്ചതോടെ ജീവനക്കാരുടെ ക്ഷാമം കാരണം ബസ് റദ്ദാക്കുന്നത് കുറഞ്ഞു. ഷെഡ്യൂളുകള്‍ക്ക് അനുസൃതമായി ജീവനക്കാരുടെ പൊതുസ്ഥലംമാറ്റം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.