കെ.എസ്.ഇ.ബി.യില്‍ 306 പേരെ നിയമിക്കാന്‍‍ ശുപാര്‍ശ

തിരുവനന്തപുരം: കെ.എസ്.ഇ.ബി.യില്‍ വിവിധ തസ്തികകളിലായി 306 ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍‍ട്ട് ചെയ്യാന്‍ ഫുള്‍‍ടൈം ഡയറക്ടര്‍മാരുടെ യോഗം തീരുമാനിച്ചു.

അസിസ്റ്റന്റ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ 40 ശതമാനം പി.എസ്.സി. ക്വാട്ടയില്‍‌ 100-ഉം, സര്‍‍വ്വീസില്‍ ഉള്ളവരില്‍ നിന്നുമുള്ള 10 ശതമാനം ക്വാട്ടയില്‍ 50-ഉം, സബ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ 30 ശതമാനം പി.എസ്.സി. ക്വാട്ടയില്‍ 50-ഉം, 10 ശതമാനം ക്വാട്ടയില്‍ സര്‍‍വ്വീസില്‍ ഉള്ളവരില്‍ നിന്നും 50-ഉം, ജൂനിയര്‍ അസിസ്റ്റന്റ് / കാഷ്യര്‍ തസ്തികയില്‍ 80 ശതമാനം പി.എസ്.സി. ക്വാട്ടയില്‍ 50-ഉം, ഡിവിഷണല്‍ അക്കൌണ്ട്സ് ഓഫീസര്‍ തസ്തികയില്‍ 33 ശതമാനം പി.എസ്.സി. ക്വാട്ടയില്‍ 6-ഉം ഒഴിവുകളാണ് പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുക.  

Tags:    
News Summary - Recommendation to appoint 306 people in KSIB

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.