തിരുവനന്തപുരം: സർക്കാറിെൻറ ദുരിതാശ്വാസനിധിയിലെ പണം ധൂർത്തടിച്ചു, വിദേശയാത്ര കൾ നടത്തി, രാഷ്ട്രീയക്കാർക്ക് നൽകി തുടങ്ങിയ ആരോപണങ്ങൾ തള്ളി റീബിൽഡ് കേരള സി.ഇ. ഒ ഡോ. വി. വേണു. ദുരിതെത്തക്കാൾ വലിയ ദുരന്തമായി നുണപ്രളയം ചുറ്റും പരക്കെ വ്യാപിച്ചിര ിക്കുന്നു.
അത്യധികം തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങളാണിതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി പല അടരുകളുള്ള ഫണ്ടാണ്. എന്ത് തരം ദുരിത/ദുരന്തങ്ങൾക്കും അപേക്ഷയുടെ യോഗ്യത അനുസരിച്ച് അർഹത ഉറപ്പുവരുത്തി സഹായം നൽകും. പ്രളയത്തിനായി വന്ന തുക മറ്റൊന്നിനും വകമാറ്റി െചലവഴിച്ചിട്ടില്ല. ദുരിതാശ്വാസനിധിയിലെ എല്ലാ െചലവുകളുടെയും വിനിയോഗത്തിെൻറ പൂർണ വിവരങ്ങൾ സർക്കാർ വെബ്സൈറ്റിൽ ഉണ്ട്.
ദുരിതാശ്വാസനിധി തോന്നിയപോലെ െചലവഴിക്കാമെന്ന പ്രചാരണവും തെറ്റാണ്. മറ്റ് സർക്കാർ ഫണ്ടുകൾപോലെതന്നെ ഈ റിലീഫ് ഫണ്ടുകൾ സി.എ.ജി ഓഡിറ്റിന് വിധേയമാണ്. മുഖ്യമന്ത്രിക്ക് ഒപ്പിട്ട് പ്രളയഫണ്ട് എടുത്ത് െചലവഴിക്കാനാവില്ല. ഇതിൽ വന്ന ഓരോ തുകയും ട്രഷറി വഴിയാണ് വിതരണം ചെയ്യുക. മുഖ്യമന്ത്രിയുടെ വ്യക്തിപരമായ അക്കൗണ്ടിലല്ല, ഫിനാൻസ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അക്കൗണ്ടിലാണ് തുക. െചലവാക്കുന്നത് റവന്യൂവകുപ്പും. സുതാര്യമായ പ്രക്രിയയിലൂടെ മാത്രമേ ഓരോ രൂപയും െചലവഴിക്കാനാകൂ - അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.