ജോസ്​ ​കെ. മാണിയെ എൽ.ഡി.എഫിൽ എടുക്കണമെന്ന്​ സി.പി.എം, സി.പി.ഐ എതിർത്തുതന്നെ

തിരുവനന്തപുരം: യു.ഡി.എഫിൽനിന്ന്​ പുറത്താക്കപ്പെട്ട കേരള കോൺഗ്രസ്​ ജോസ്​ ​കെ. മാണി വിഭാഗത്തെ ഇടതുമുന്നണിയിൽ ഉൾപെടുത്തണമെന്ന്​ സി.പി.എം. ഇന്നു ചേർന്ന പാർട്ടി സംസ്​ഥാന സെക്രട്ടറിയേറ്റിലാണ്​ ഇതുസംബന്ധിച്ച ആവശ്യമുയർന്നത്​. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിക്കാനും തീരുമാനമായി. എൽ.ഡി.എഫിൽ ചർച്ച ചെയ്​ത്​ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും സി.പി.എം വ്യക്​തമാക്കി. 

എന്നാൽ, ഈ തീരുമാനത്തിനെതിരെ സി.പി.ഐ രംഗത്തുവന്നു. ജീർണതയുടെ രാഷ്​ട്രീയമാണ്​ കേരള ​േകാൺഗ്രസി​െനന്ന്​ സി.പി.ഐ 
നേതാവ്​ ബിനോയ്​ വിശ്വം എം.പി തുറന്നടിച്ചു. മുന്നണിയിലെടുക്കണമെന്ന സി.പി.എം തീരുമാനത്തെ തുടർന്നാണ്​ ബിനോയ്​ വിശ്വത്തി​​​െൻറ പ്രതികരണം. 
ജോസ് കെ. മാണി എൽ.ഡി.എഫിലേക്കെന്ന റിപ്പോർട്ടുകൾക്ക്​ പിന്നാലെ സി.പി.എമ്മിനെതിരെ സി.പി.ഐ കോട്ടയം ജില്ല ഘടകവും രംഗത്തെത്തിയിട്ടുണ്ട്​. ജില്ലയിലെ പാർട്ടികളുടെ ശക്തിയെ കുറിച്ച് തികഞ്ഞ ബോധ്യമുണ്ടെന്നായിരുന്നു ഇതേക്കുറിച്ച്​ ജില്ല സെക്രട്ടറി സി.കെ ശശീന്ദ്ര​​​െൻറ പ്രതികരണം. സി.പി.എം കഴിഞ്ഞാൽ കോട്ടയത്ത്​ കരുത്തുള്ള പാർട്ടി മാണി വിഭാഗമാണെന്ന വിലയിരുത്തൽ ഇപ്പോഴത്തെ സ്നേഹക്കൂടുതൽ കൊണ്ടാണ്​. ബാർ കോഴ വിവാദത്തിൽ സമരം നടത്തിയതിൽ ഇപ്പോഴും കേസ് വാദിക്കുകയാണെന്നും ശശീന്ദ്രൻ പറഞ്ഞു.

എന്നാൽ, സി.പി.ഐയുടെ എതിർപ്പിനെതിരെ ജോസ്​ അനുകൂലികളും രംഗത്തുവന്നു. മുന്നണി പ്രവേശത്തിനായി തങ്ങൾ സി.പി.ഐയെ സമീപിച്ചിട്ടില്ലെന്നായിരുന്നു ജോസ് കെ. മാണി വിഭാഗത്തി​​​െൻറ പ്രതികരണം. കേരള കോൺഗ്രസി​​​െൻറ ശക്തി സി.പി.എമ്മിന് അറിയാമെന്ന്​ ജോസ് വിഭാഗം നേതാവായ ജോസ് ടോം പറഞ്ഞു.
 


LATEST VIDEO

Full View
Tags:    
News Summary - ready to include Jose fraction in LDF-CPM, CPI against decision -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.