തിരുവനന്തപുരം: അതിസുരക്ഷ നമ്പർ പ്ലേറ്റുകളുടെ (എച്ച്.എസ്.ആര്.പി) വിവരം വാഹൻ പോ ർട്ടലിൽ നൽകാത്തതിനാൽ 1.2 ലക്ഷം ആർ.എസി ബുക്കുകളുടെ വിതരണം തടസ്സപ്പെട്ടു. ഇതേതുട ർന്ന് വാഹനനിർമാതാക്കൾക്ക് ഗതാഗത വകുപ്പിെൻറ അന്ത്യശാസനം. കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ ജൂലൈ എട്ടിന് മുമ്പ് നടപടി പൂർത്തിയാക്കിയില്ലെങ്കിൽ അത്തരം നിർമാതാക്കളുടെ വാഹന രജിസ്ട്രേഷൻ അേപക്ഷകൾ സ്വീകരിേക്കണ്ടതില്ലെന്നാണ് മോേട്ടാർ വാഹനവകുപ്പിനുള്ള നിർദേശം.
ഏപ്രിൽ ഒന്നിന് ശേഷം നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്ക് അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ നിർബന്ധമാണ്. വാഹന നിർമാതാക്കളാണ് ഇവ ഘടിപ്പിച്ച് നൽകേണ്ടത്. അതോടൊപ്പം നമ്പർപ്ലേറ്റിെൻറ സാേങ്കതിക വിശദാംശങ്ങൾ വാഹൻ പോർട്ടലിലും നൽകണം. ഇവ ലഭ്യമായെങ്കിലേ ആർ.സി ബുക്ക് തയാറാക്കാനാകൂ. നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് നൽകിയെങ്കിലും വിശദാംശങ്ങൾ നൽകുന്നതിൽ നിർമാതാക്കളും അവർ ചുമതലപ്പെടുത്തിയ ഡീലർമാരും വീഴ്ചവരുത്തിയതോടെ ആർ.സി ബുക്കിനുള്ള നടപടികൾ കൂട്ടത്തോടെ മുടങ്ങി. ഒന്നരലക്ഷത്തിനടുത്ത് വാഹനങ്ങളുടെ അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. പലവട്ടം മുന്നറിയിപ്പ് നൽകിയിട്ടും കാര്യമായ പ്രതികരണമുണ്ടാകാത്തതോടെയാണ് ഗതാഗതവകുപ്പ് കടുത്തനടപടിയിലേക്ക് നീങ്ങുന്നത്. ഇതോടെ നിശ്ചിത സമയപരിധിക്കുള്ളിൽ കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ തീർപ്പുകൽപിക്കാമെന്നാണ് ഡീലർമാർ മോേട്ടാർ വാഹനവകുപ്പിന് നൽകിയിട്ടുള്ള ഉറപ്പ്. ജൂലൈ എട്ടിനുശേഷം വരുന്ന പുതിയ രജിസ്ട്രേഷനുകളിൽ ഏഴ് ദിവസത്തിനകം അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കണമെന്നും ഡീലർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഏപ്രിൽ ഒന്നിനുശേഷം ഇറങ്ങുന്ന വാഹനങ്ങൾക്ക് കമ്പനിയും നിലവിലെ വാഹനങ്ങൾക്ക് ഡീലർമാരുമാണ് നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് നൽകേണ്ടത്. ഇതിൽ ആദ്യത്തേത്താണ് കേന്ദ്രം കർശനമാക്കിയിട്ടുള്ളത്. ഇതിനിടെ സംസ്ഥാനത്തെ എല്ലാ സർക്കാർ വാഹനങ്ങളിലും കേന്ദ്രഗതാഗത മന്ത്രാലയം നിഷ്കർഷിച്ച പ്രകാരമുള്ള അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കാൻ വകുപ്പുകൾക്ക് ഗതാഗതവകുപ്പിെൻറ നിർദേശം നൽകിയിട്ടുണ്ട്. അലുമിനിയം പ്ലേറ്റില്‍ ക്രോമിയം ഉപയോഗിച്ച് ഹോളോഗ്രാഫ് രീതിയില്‍ അക്കങ്ങള്‍ എഴുതിയാണ് അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ തയാറാക്കുന്നത്. സുരക്ഷ സംവിധാനങ്ങള്‍ക്കൊപ്പം തേർഡ് രജിസ്ട്രേഷൻ മാർക്ക്, വാഹനത്തിൽ ഉപയോഗിക്കുന്ന ഇന്ധനം ഏതെന്ന് തിരിച്ചറിയുന്നതിനുള്ള നിറം എന്നിവയും നമ്പർ പ്ലേറ്റിൽ ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.