ഞായറാഴ്ചയും റേഷൻ കടകൾ പ്രവർത്തിക്കും; ഒന്നാം ഓണത്തിനും റേഷൻ വാങ്ങാം

സംസ്ഥാനത്ത് ഓണം പ്രമാണിച്ച് നാളെ റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും. ആഗസ്റ്റ് മാസത്തെ റേഷൻ വിതരണവും അനുവധിച്ച അധിക അരിയുടെ വിതരണവും ഞായറാഴ്ചയോടെ പൂർത്തിയാകും. എന്നാൽ അതേ സമയം തിങ്കളാഴ്ച റേഷൻ കടകൾ പ്രവർത്തിക്കുന്നതായിരിക്കില്ല. സ്റ്റോക്കെടുപ്പ് പ്രമാണിച്ചാണ് സംസ്ഥാനത്തെ റേഷൻ കടകൾക്ക് തിങ്കളാഴ്ച അവധി നൽകിയിരിക്കുന്നത്.

ആഗസ്റ്റിലെ റേഷൻ വിതരണം നാളെ അവസാനിക്കും. 82 ശതമാനം ഗുണഭോക്താക്കൾ ഇതുവരെ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. ആഗസ്റ്റ് മാസത്തെ റേഷൻ ഇനിയും വാങ്ങാത്തവർക്ക് നാളെ കൂടി റേഷൻ വാങ്ങാവുന്നതാണ്. ചൊവ്വാഴ്ച മുതൽ സെപ്തംബർ മാസത്തെ റേഷൻ വിതരണം ആരംഭിക്കുന്നതായിരിക്കും. ഒന്നാം ഓണമായ വ്യാഴാഴ്ച റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും. മഞ്ഞ കാർഡുടമകൾക്കും ക്ഷേമലസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്റ്റംബർ മാസവും തുടരുമെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചു.

Tags:    
News Summary - ration shops will opens on sunday too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.