Posted On
date_range Updated On
date_range എട്ട്, ഒമ്പത് തീയതികളിൽ റേഷൻകടകൾ അടച്ചിടും
തൃശൂർ: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കാണിക്കുന്ന അവഗണനയിലും ആവശ്യങ്ങൾ അംഗീകരിക്കാത്തതിലും പ്രതിഷേധിച്ച് കടകൾ അടച്ചിട്ട് രാപ്പകൽ സമരത്തിനൊരുങ്ങി റേഷൻ വ്യാപാരികൾ. ഈ മാസം എട്ട്, ഒമ്പത് തീയതികളിൽ കടകൾ അടച്ചിട്ട് തിരുവനന്തപുരം പാളയം രക്തസാക്ഷിമണ്ഡപത്തിൽ രാപ്പകൽ സമരം നടത്തുമെന്ന് റേഷൻ ഡീലേഴ്സ് കോഓഡിനേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
14,300ഓളം വരുന്ന ചില്ലറ റേഷൻ വ്യാപാരികളുടെ ദുരിതം മുഖ്യമന്ത്രിയെയും ധന, ഭക്ഷ്യ മന്ത്രിമാരെയും വകുപ്പ് മേധാവികളെയും അറിയിച്ചിട്ടും പരിഹാരമുണ്ടായിട്ടില്ല. സംസ്ഥാന ചെയർമാൻ ജി. സ്റ്റീഫൻ എം.എൽ.എ, ജനറൽ കൺവീനർ ജോണി നെല്ലൂർ, കാടാമ്പുഴ മൂസ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.